india

ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

Tiju Kannampally  ,  2019-07-17 03:46:42amm

 

ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 19ന് രാവിലെ 10.45നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15, 6.30, 8.30,11 ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 11നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ആയിരിക്കും.
 
20ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, 21ന് സാഗര്‍ രൂപതാമെത്രാന്‍ മാര്‍ ജെയിസ് അത്തിക്കളം 22ന് സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 23ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, 24ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ , 25ന് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, 27ന് 11ന് പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് വൈകുന്നേരം അഞ്ചിന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 7.15 ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.
തിരുനാളിന്‍റെ ഒരുക്കമായി അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് വിവിധ ഇടവകകളിലെയും ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. മുന്നോടിയായി പാലാ രൂപത മാതൃപിതൃവേദി ആഭിമുഖ്യത്തില്‍ ജപമാലറാലിയും തീര്‍ഥാടനവും നടന്നു. 20 ന് ഫ്രാന്‍സിസ്കന്‍ അല്മായ സഭ, കടനാട് ഫൊറോന എന്നിവിടങ്ങളില്‍ നിന്ന് തീര്‍ഥാടനം. 21ന് ചെങ്ങളം ഇടവക, 26ന് പൂഞ്ഞാര്‍ ഫൊറോനാ തീര്‍ഥാടകരെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 20ന് പാലാ രൂപത ഇവാഞ്ചലൈസേഷന്‍റെ നേതൃത്വത്തില്‍ രാത്രി ആരാധന. 27 ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാന.
തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. 
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, വികാരിജനറാളന്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍.ജോസഫ് മലേപ്പറന്പില്‍, മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍, ഭരണങ്ങാനം ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ഥാടനകേന്ദ്രം അസിസ്റ്റന്‍റ് റെക്ടര്‍ ഫാ. ജോസഫ് മേയിക്കല്‍, ഫാ. ഏബ്രാഹം കണിയാംപടിക്കല്‍, ഫാ.ജോസഫ് കിഴക്കേക്കര, ഫാ.തോമസ് വലിയവീട്ടില്‍,ഫാ. മാത്യു പുത്തന്‍പുരക്കല്‍, ഫാ.ജോസഫ് മഠത്തിക്കുന്നേല്‍, ഫാ.മൈക്കിള്‍ ഔസേപ്പറന്പില്‍, ഫാ.മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫാ.ഏബ്രാഹം തകിടിയേല്‍, ഫാ. മാത്യു കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.

ഭരണങ്ങാനം: ഭരണങ്ങാനത്ത് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 19ന് രാവിലെ 10.45നു പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. 11ന് സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തിരുനാള്‍ ദിവസങ്ങളില്‍ രാവിലെ 5.15, 6.30, 8.30,11 ഉച്ചകഴിഞ്ഞ് 2.30, വൈകുന്നേരം അഞ്ച് എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 11നുള്ള വിശുദ്ധ കുര്‍ബാന വിവിധ ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ആയിരിക്കും.

20ന് കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍, 21ന് സാഗര്‍ രൂപതാമെത്രാന്‍ മാര്‍ ജെയിസ് അത്തിക്കളം 22ന് സീറോ മലബാര്‍ സഭാ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 23ന് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, 24ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തികണ്ടത്തില്‍ , 25ന് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍, 26ന് കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, 27ന് 11ന് പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് വൈകുന്നേരം അഞ്ചിന് കോട്ടയം ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും.

പ്രധാന തിരുനാള്‍ ദിനമായ 28ന് പുലര്‍ച്ചെ 4.45 മുതല്‍ വൈകുന്നേരം വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. 7.15 ന് ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ നേര്‍ച്ചയപ്പം ആശീര്‍വദിക്കും. തുടര്‍ന്ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 10ന് ഇടവക ദേവാലയത്തില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുനാള്‍ റാസയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ പ്രദക്ഷിണം.

തിരുനാളിന്‍റെ ഒരുക്കമായി അല്‍ഫോന്‍സാമ്മയുടെ കബറിടത്തിങ്കലേയ്ക്ക് വിവിധ ഇടവകകളിലെയും ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ തീര്‍ഥാടകര്‍ എത്തിത്തുടങ്ങി. മുന്നോടിയായി പാലാ രൂപത മാതൃപിതൃവേദി ആഭിമുഖ്യത്തില്‍ ജപമാലറാലിയും തീര്‍ഥാടനവും നടന്നു. 20 ന് ഫ്രാന്‍സിസ്കന്‍ അല്മായ സഭ, കടനാട് ഫൊറോന എന്നിവിടങ്ങളില്‍ നിന്ന് തീര്‍ഥാടനം. 21ന് ചെങ്ങളം ഇടവക, 26ന് പൂഞ്ഞാര്‍ ഫൊറോനാ തീര്‍ഥാടകരെത്തി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. 20ന് പാലാ രൂപത ഇവാഞ്ചലൈസേഷന്‍റെ നേതൃത്വത്തില്‍ രാത്രി ആരാധന. 27 ന് ഉച്ചകഴിഞ്ഞ് 2.30ന് ബധിരര്‍ക്കായി വിശുദ്ധ കുര്‍ബാന.

 

തിരുനാള്‍ ദിവസങ്ങളില്‍ മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, സീറോ മലബാര്‍, ലത്തീന്‍, മലങ്കര റീത്തുകളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെടും. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍, ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, വികാരിജനറാളന്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രാഹം കൊല്ലിത്താനത്തുമലയില്‍, മോണ്‍.ജോസഫ് മലേപ്പറന്പില്‍, മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോസ് വള്ളോംപുരയിടത്തില്‍, ഭരണങ്ങാനം ഫൊറോന വികാരി ഫാ. അഗസ്റ്റിന്‍ കൊഴുപ്പന്‍കുറ്റി, തീര്‍ഥാടനകേന്ദ്രം അസിസ്റ്റന്‍റ് റെക്ടര്‍ ഫാ. ജോസഫ് മേയിക്കല്‍, ഫാ. ഏബ്രാഹം കണിയാംപടിക്കല്‍, ഫാ.ജോസഫ് കിഴക്കേക്കര, ഫാ.തോമസ് വലിയവീട്ടില്‍,ഫാ. മാത്യു പുത്തന്‍പുരക്കല്‍, ഫാ.ജോസഫ് മഠത്തിക്കുന്നേല്‍, ഫാ.മൈക്കിള്‍ ഔസേപ്പറന്പില്‍, ഫാ.മാര്‍ട്ടിന്‍ കല്ലറയ്ക്കല്‍, ഫാ.ഏബ്രാഹം തകിടിയേല്‍, ഫാ. മാത്യു കുരിശുംമൂട്ടില്‍ തുടങ്ങിയവര്‍ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.

 



Latest

Copyrights@2016.