india

ശുചിത്വ ബോധവല്‍ക്കരണ യജ്ഞം കൂട്ടയോട്ടം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-07-16 03:41:59amm

 

ശുചിത്വ ബോധവല്‍ക്കരണ യജ്ഞം
കൂട്ടയോട്ടം സംഘടിപ്പിച്ചു
കോട്ടയം: ശുചിത്വ ബോധവല്‍ക്കരണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ശുചിത്വ ബോധവല്‍ക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ പെരിങ്ങറ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിന്റെ ഫഌഗ് ഓഫ് കര്‍മ്മം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശശികല ദേവി നിര്‍വ്വഹിച്ചു. പെരിങ്ങറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ് ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കി. സ്‌കൂളില്‍ നിന്നും പെരിങ്ങറ പഞ്ചായത്ത് ജംഗ്ഷനിലോട്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ തോമസ്സുകുട്ടി കെ. മാവേലില്‍, ജിമില്‍ തോമസ്, ലീന സിബിച്ചന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

കോട്ടയം: ശുചിത്വ ബോധവല്‍ക്കരണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് ശുചിത്വ ബോധവല്‍ക്കരണ കൂട്ടയോട്ടം സംഘടിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ പെരിങ്ങറ പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കൂട്ടയോട്ടത്തിന്റെ ഫഌഗ് ഓഫ് കര്‍മ്മം സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശശികല ദേവി നിര്‍വ്വഹിച്ചു. പെരിങ്ങറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ ഫിലിപ്പ് ശുചിത്വ ബോധവല്‍ക്കരണ സന്ദേശം നല്‍കി. സ്‌കൂളില്‍ നിന്നും പെരിങ്ങറ പഞ്ചായത്ത് ജംഗ്ഷനിലോട്ടാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ തോമസ്സുകുട്ടി കെ. മാവേലില്‍, ജിമില്‍ തോമസ്, ലീന സിബിച്ചന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 



Latest

Copyrights@2016.