india

എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പുതിയ മെത്രാനെ നിയമിക്കും; ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

Tiju Kannampally  ,  2019-07-12 11:31:58pmm

 

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പ്രത്യേക 
ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിക്കാൻ വേണ്ട നടപടികൾ 
സ്വീകരിക്കുമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ 
ജോർജ് ആലഞ്ചേരി. എറണാകുളം അങ്കമാലി ആർച്ച് ബിഷപ് എന്ന നിലയ്ക്കു 
പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
അങ്കമാലി അതിരൂപതയുടെ സ്വത്തുക്കളിൽ പൂർണ 
അവകാശം അതിരൂപതാ അധികാരികൾക്കാണെന്നും ഇടവകാംഗങ്ങൾക്കു 
സ്വത്തുക്കളുടെ ക്രയവിക്രയങ്ങളിൽ അവകാശമൊന്നുമില്ലെന്നും വ്യക്തമാക്കി മേജർ 
ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൂവാറ്റുപുഴ മുൻസിഫ് 
കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു. കോതമംഗലം സബ് റജിസ്ട്രാർ ഓഫിസ് 
പരിധിയിലുള്ള കോട്ടപ്പടിയിലെ 25 ഏക്കർ വിൽക്കാൻ ശ്രമിക്കുന്നു എന്ന വിവരത്തിന്റെ 
അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ് 
സത്യവാങ്‌മൂലം സമർപ്പിച്ചത്.
സിറോ മലബാർ സഭയെയും മേജർ ആർച്ച് ബിഷപ്പിനെയും സമൂഹത്തിലും 
വിശ്വാസികൾക്കിടയിലും അവഹേളിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഹർജിയെന്നും 
സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി 
വിൽക്കാൻ അതിരൂപതാ അധികാരികൾക്ക് എല്ലാ അവകാശവും ഉണ്ട്. അതിൽ 
ഇടപെടാൻ പരാതിക്കാരനോ ഇടവകാംഗങ്ങൾക്കോ അവകാശമില്ല. സഭാവിരുദ്ധ 
പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തോടൊപ്പം ചേർന്ന് അവരിൽ നിന്ന് പണം 
കൈപ്പറ്റിയാണ് സഭയ്ക്കും സഭ അധികാരികൾക്കും എതിരെ പരാതിക്കാരൻ 
കോടതികളിൽ ഹർജി നൽകുന്നതും വ്യാജ പ്രചാരണങ്ങൾ നടത്തുന്നതും.
തെറ്റായ വിവരങ്ങളുടെ കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ 
തെളിവുകളൊന്നുമില്ലാതെ സഭയെയും സഭാ അധികാരികളെയും മോശമായി 
ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ഹർജികൾ സഭയ്ക്കു പരിഹരിക്കാൻ കഴിയാത്ത 
വിധത്തിൽ വിശ്വാസികളിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും 
സത്യവാങ്‌മൂലത്തിൽ മാർ ആലഞ്ചേരി വ്യക്തമാക്കുന്നു.

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയ്ക്കു പ്രത്യേക ഭരണാധികാരങ്ങളോടുകൂടിയ ഒരു മെത്രാനെ നിയമിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നു സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം അങ്കമാലി ആർച്ച് ബിഷപ് എന്ന നിലയ്ക്കു പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ അങ്കമാലി അതിരൂപതയുടെ സ്വത്തുക്കളിൽ പൂർണ അവകാശം അതിരൂപതാ അധികാരികൾക്കാണെന്നും ഇടവകാംഗങ്ങൾക്കു സ്വത്തുക്കളുടെ ക്രയവിക്രയങ്ങളിൽ അവകാശമൊന്നുമില്ലെന്നും വ്യക്തമാക്കി മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു.

കോതമംഗലം സബ് റജിസ്ട്രാർ ഓഫിസ് പരിധിയിലുള്ള കോട്ടപ്പടിയിലെ 25 ഏക്കർ വിൽക്കാൻ ശ്രമിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതിയിൽ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ് സത്യവാങ്‌മൂലം സമർപ്പിച്ചത്. സിറോ മലബാർ സഭയെയും മേജർ ആർച്ച് ബിഷപ്പിനെയും സമൂഹത്തിലും വിശ്വാസികൾക്കിടയിലും അവഹേളിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ് ഹർജിയെന്നും സത്യവാങ്മൂലത്തിൽ വിശദമാക്കുന്നു. അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽക്കാൻ അതിരൂപതാ അധികാരികൾക്ക് എല്ലാ അവകാശവും ഉണ്ട്. അതിൽ ഇടപെടാൻ പരാതിക്കാരനോ ഇടവകാംഗങ്ങൾക്കോ അവകാശമില്ല. സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘത്തോടൊപ്പം ചേർന്ന് അവരിൽ നിന്ന് പണം കൈപ്പറ്റിയാണ് സഭയ്ക്കും സഭ അധികാരികൾക്കും എതിരെ പരാതിക്കാരൻ കോടതികളിൽ ഹർജി നൽകുന്നതും വ്യാജ പ്രചാരണങ്ങൾ നടത്തുന്നതും. തെറ്റായ വിവരങ്ങളുടെ കേട്ടുകേൾവിയുടെയും അടിസ്ഥാനത്തിൽ തെളിവുകളൊന്നുമില്ലാതെ സഭയെയും സഭാ അധികാരികളെയും മോശമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ഹർജികൾ സഭയ്ക്കു പരിഹരിക്കാൻ കഴിയാത്ത വിധത്തിൽ വിശ്വാസികളിലും സമൂഹത്തിലും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സത്യവാങ്‌മൂലത്തിൽ മാർ ആലഞ്ചേരി വ്യക്തമാക്കുന്നു.

 



Latest

Copyrights@2016.