india

ശാസ്ത്രീയ അടുക്കളത്തോട്ടം നിര്‍മ്മാണം ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

Tiju Kannampally  ,  2019-07-12 01:50:31amm

ശാസ്ത്രീയ അടുക്കളത്തോട്ടം നിര്‍മ്മാണം
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
കോട്ടയം:  ശാസ്ത്രീയ അടുക്കളത്തോട്ടം നിര്‍മ്മാണം സംബന്ധിച്ച്  കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓക്‌സ്ഫാമുമായി സഹകരിച്ച് അടുക്കളത്തോട്ടം നിര്‍മ്മാണ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ചാരമംഗലം, കണ്ണംങ്കര, പെരിങ്ങറ എന്നിവിടങ്ങളിലെ ഗുണഭോക്താക്കള്‍ക്കായാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയ്ക്ക് പ്ലാന്റ് പതോളജിസ്റ്റ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുരേന്ദ്രന്‍ എം. , മാത്യു എബ്രഹം എന്നിവര്‍ നേതൃത്വം നല്‍കി.  കെ.എസ്.എസ്.എസ് സ്റ്റാഫ് അംഗങ്ങളായ ജിമില്‍ തോമസ്, സബീന മാത്യു, കുഞ്ഞുമോള്‍ രാജു, ഓക്‌സ്ഫാം പ്രതിനിധികളായ ടിനി നൈനാന്‍, ശ്രീനിധി ഹരികുമാര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ശാസ്ത്രീയ അടുക്കളത്തോട്ട കൃഷി രീതിയും ജൈവവള പ്രയോഗവും ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലനത്തില്‍ പങ്കെടുത്ത ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി വിത്തുകളും ജൈവ വളങ്ങളും കൃഷി ഉപകരണങ്ങളും ലഭ്യമാക്കിയിരുന്നു.

Latest

Copyrights@2016.