india

മത്സ്യ കര്‍ഷകര്‍ക്കായി മീന്‍വലകളും ധന സഹായവും ലഭ്യമാക്കി.

Tiju Kannampally  ,  2019-06-18 04:56:27amm

മത്സ്യ കര്‍ഷകര്‍ക്കായി മീന്‍വലകള്‍ ലഭ്യമാക്കി
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന മത്സ്യ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സിബിഎം ഇന്‍ഡ്യ ട്രസ്റ്റിന്റെയും വിപ്രോയുടെയും സഹകരണത്തോടെ കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ 149 മത്സ്യ കര്‍ഷകര്‍ക്കായി മീന്‍ വലകളും മത്സ്യകൃഷിക്കായി ധന സഹായവും ലഭ്യമാക്കി. കുടവെച്ചൂര്‍ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെച്ചൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള മത്സ്യ കര്‍ഷകര്‍ക്കായുള്ള ധനസഹായ വിതരണം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വിപ്രോ പ്രതിനിധികളായ പ്രവീണ്‍, തൃപ്ത, സി.ബി.എം ഇന്‍ഡ്യ ്രടസ്റ്റ്  പ്രതിനിധികളായ അന്‍സു എബ്രഹാം, നീരദ് ബാഗ്, വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലൈജു കുഞ്ഞുമോന്‍, ജയശ്രീ നന്ദകുമാര്‍, കെ.എസ്.എസ്.എസ് അസി. സെക്രട്ടറി ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍മാരായ ഷൈലാ തോമസ്, സിറിയക് ജോസഫ്, തോമസുകുട്ടി കെ. മാവേലില്‍, ബെസ്സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. 149 മത്സ്യ കര്‍ഷകര്‍ക്കായി പതിനേഴ് ലക്ഷത്തി എണ്‍മ്പത്തിഎണ്ണായിരം രൂപയുടെ വലയും അനുബന്ധ സാമഗ്രികളും ധനസഹായവുമാണ്് ലഭ്യമാക്കിയത്. 

Latest

Copyrights@2016.