america

ഡാലസിൽ വിദ്യാരംഭ കർമ്മം നടന്നു.

Tiju Kannampally  ,  2019-06-17 10:40:57pmm മാർട്ടിൻ വിലങ്ങോലിൽ

ഡാലസിൽ വിദ്യാരംഭ കർമ്മം നടന്നു.
മാർട്ടിൻ വിലങ്ങോലിൽ 
ഡാളസ് : ഇക്കഴിഞ്ഞ ജൂൺ 9 നു പന്തക്കുസ്താ ദിനത്തിൽ നാല്പതിലേറെ  കൊച്ചു കുട്ടികൾക്ക് വിദ്യാരംഭ കർമ്മം നിർവഹിക്കപ്പെട്ടു.  പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ചു ആഗോള തലത്തിൽ കത്തോലിക്കാ സഭയിൽ വിദ്യാരംഭം കുറിക്കൽ കർമ്മം അനുഷ്ഠിക്കാറുണ്ട്.
ആദ്യ പന്തക്കുസ്താ ദിവസം  ജറുസലേത്ത് നടന്ന പരിശുദ്ധാമാവിന്റെ ആഗമനങ്ങളും അദ്‌ഭുതങ്ങളും അനുസ്മരിച്ചുകൊണ്ടാണ്  വിദ്യാരംഭം കർമ്മം നിർവഹിക്കുന്നത്.  നഴ്‌സറി,  കിന്റർ ഗാർട്ടൻ മുതലായ ക്‌ളാസ്സുകളിൽ ചേരാനിരിക്കുന്ന കുരുന്നുകളെയാണ്  എഴുത്തിനിരുത്തുന്നത് . പരിശുദ്ധ കുർബാനക്ക് ശേഷം കാർമ്മിക വൈദികൻ കുട്ടികളെ ഓരോരുത്തരെയും അടുത്തിരുത്തി   പാത്രത്തിൽ നിറച്ച അരിയിൽ ജീസസ്, മേരി  എന്ന് കൈപിടിച്ച് എഴുതിക്കുന്നു.
ഈ വർഷം കൊപ്പേൽ (ടെക്‌സാസ്)  സെന്റ് അൽഫോൻസാ ദേവാലയത്തിൽ കുട്ടികൾക്കായി വിദ്യാരംഭം നടത്തിയത് പ്രസിദ്ധ ദൈവശാസ്ത്ര തത്വശാസ്ത്ര  പ്രൊഫസറായ റവ ഡോ. ഡോ ജേക്കബ് കട്ടക്കൽ ആണ്.  കോട്ടയം വടവാതൂർ സെമിനാരിയിലെ മുൻ പ്രൊഫസറും ഇപ്പോൾ അമേരിക്കയിൽ സേവനവും  ചെയ്യുന്ന റവ. കട്ടക്കൽ നൂറ്റിപ്പത്തോളം ദൈവശാസ്ത്ര പുസ്തകങ്ങളുടെ  ഗ്രന്ഥകർത്താവുമാണ്.
കൊപ്പേൽ സെന്റ് അൽഫോൻസാ വികാരി റവ ജേക്കബ് ക്രിസ്റ്റി  പറമ്പുകാട്ടിൽ  ശുശ്രൂഷാ കർമ്മങ്ങളിൽ  സന്നിഹിതനായിരുന്നു. ട്രസ്റ്റിമാരായ ജയ്മോൻ ജോസഫ്, സജേഷ്  അഗസ്റ്റിൻ,  സി. വി ജോർജ്, സിജോ ജോസ്, സെക്രട്ടറി ഷെല്ലി  വടക്കേക്കര എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

Latest

Copyrights@2016.