india

സിസ്റ്റേഴ്‌സ് ഡോക്‌ടേഴ്‌സ് ഫോറം സംസ്ഥാനതല സംഗമം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-06-17 03:43:04amm

സിസ്റ്റേഴ്‌സ് ഡോക്‌ടേഴ്‌സ് ഫോറം 
സംസ്ഥാനതല സംഗമം സംഘടിപ്പിച്ചു
കോട്ടയം: കത്തോലിക്കാ സഭയിലെ വിവിധ സന്യാസിനി സമൂഹങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ദേശീയസംഘടനയായ സിസ്റ്റര്‍  ഡോക്‌ടേഴ്‌സ് ഫോറം ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല ഡോക്‌ടേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സംഗമത്തില്‍ ആയുര്‍വ്വേദം, അലോപ്പതി, ഹോമിയോ തുടങ്ങി വിവിധ മേഖലകളില്‍ ഡോക്ടര്‍മാരായി സേവനം ചെയ്യുന്ന 55 ഡോക്ടര്‍മാരായ സന്യാസിനികള്‍ പങ്കെടുത്തു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഡോ. ഗീതി എസ്.ഡി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ ഐ.എം.എ പ്രസിഡന്റ് ഡോ. അലക്‌സ് ബേബി, ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ അല്‍ഫോന്‍സ് എസ്.എച്ച്, സിസ്റ്റര്‍ എല്‍സി എസ്. എച്ച് തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് കൗമാരക്കാരിലെയും യുവജനങ്ങളിലെയും മാനസിക പ്രശ്‌നങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളുമെന്ന വിഷയത്തില്‍ സിസ്റ്റര്‍ ഡോക്ടര്‍ ലീസയും, മാനസിക സമ്മര്‍ദ്ദ നിയന്ത്രണ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഡോ. തോമസ് കോട്ടരും, ഭിന്നശേഷിയുള്ള കുട്ടികളുടെ പരിപാലനത്തില്‍ മാതാപിതാക്കള്‍ക്കു നല്‍കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്ന വിഷയത്തില്‍ ഷൈല തോമസും  ക്ലാസ്സ് നയിച്ചു. ആരോഗ്യരംഗത്തെ സമകാലിക വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഡോക്ടര്‍മാര്‍ തമ്മിലുള്ള നെറ്റ്‌വര്‍ക്കിംഗ്  ശക്തമാക്കുന്നതിനുമായാണ് സംഗമം സംഘടിപ്പിച്ചത്. വിവിധ കലാപരിപാടികളും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ടു. 

Latest

Copyrights@2016.