india

വി എസ് നവാസിനായി കൊച്ചി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tiju Kannampally  ,  2019-06-15 01:14:36amm

 

കൊച്ചി : വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനായി കൊച്ചി പോലീസ് അന്വേഷണം ഊര്‍ജിതമോക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷര്‍ എസ് ടി സുരേഷ് കുമാര്‍, ത്രിക്കാക്കര എ.സി.പി സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങള്‍ ഉള്‍പ്പെടെ നാല് സംഘങ്ങള്‍ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
ഡെപ്യൂട്ടി കമ്മീഷര്‍ ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല. ഇതിനിടെ നവാസ്
കൊച്ചിയിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കുന്നതിന്റെയും എറണാകുളത്തുനിന്ന് കായംകുളത്തക്കുള്ള KSRTC ബസില്‍ കയറുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബസില്‍നിന്നിറങ്ങി കോടതി ആവശ്യത്തിനെന്നുപറഞ്ഞ് ചേര്‍ത്തലയില്‍നിന്ന് സുഹൃത്തായ മറ്റൊരു പോലീസുകാരന്റെ കാറില്‍ കയറിയ നവാസ് കായംകുളത്ത് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കായംകുളം കോടതില്‍ എത്തിയിട്ടില്ല. ഭാര്യക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയണെന്നും മാതാവിനെ ക്വാട്ടേഴ്‌സിലേക്ക് അയക്കണമെന്നും കാണാതാകുന്നതിനുമുമ്പ് നവാസ് ബന്ധുവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. പത്തുദിവസത്തേക്ക് സ്ഥലത്തുണ്ടാകില്ലെന്ന് പോലീസ് ഡ്രൈവറോട് പറഞ്ഞതായും അറിയുന്നു. സിം കാര്‍ഡും ഔദ്യോഗികവാഹനവും സ്‌റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തു. സ്വന്തം മൊബൈല്‍ നമ്പര്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. കായംകുളവും തിരുവനന്തപുരവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി മറ്റ് ജില്ലകളിലും തിരച്ചില്‍ നടക്കുന്നുണ്ട്. 
വ്യാഴാഴ്ച പുലര്‍ച്ച നാലോടെ സൗത്തിലെ പോലീസ് ക്വാട്ടേഴ്‌സിലെത്തിയ നവാസിനെ അഞ്ചേമുക്കാലോടെയാണ് കാണാതായതെന്ന് ഭാര്യ നല്‍കിയ പരാതിയിലുള്ളത്. വാള്ളിയാഴ്ച മുഖ്യമന്ത്രിക്കും പരാതി നല്‍കി. ബുധനാഴ്ച രാത്രി അസി. കമ്മീഷറും നവാസും തമ്മില്‍ വയര്‍ലെസ് വെഴി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. എ.സി.പിയുടെ ശകാരത്തില്‍ നവാസിന് ഏറെ മനോവിഷമം ഉണ്ടായതായി പരാതിയില്‍ പറയുന്നു. ഇവര്‍തമ്മിലുള്ള അഭിപ്രായഭിന്നതയുടെ കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. മേലുദ്ദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ഭീഷണിയും സൃഷ്ടിച്ച മാനസികപ്രയാസങ്ങളും അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകരും പറയുന്നു.    

കൊച്ചി : വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി എസ് നവാസിനായി കൊച്ചി പോലീസ് അന്വേഷണം ഊര്‍ജിതമോക്കി. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷര്‍ എസ് ടി സുരേഷ് കുമാര്‍, ത്രിക്കാക്കര എ.സി.പി സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങള്‍ ഉള്‍പ്പെടെ നാല് സംഘങ്ങള്‍ തെക്കന്‍ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഡെപ്യൂട്ടി കമ്മീഷര്‍ ജി. പൂങ്കുഴലിക്കാണ് അന്വേഷണച്ചുമതല.

ഇതിനിടെ നവാസ് കൊച്ചിയിലെ എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കുന്നതിന്റെയും എറണാകുളത്തുനിന്ന് കായംകുളത്തക്കുള്ള KSRTC ബസില്‍ കയറുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ബസില്‍നിന്നിറങ്ങി കോടതി ആവശ്യത്തിനെന്നുപറഞ്ഞ് ചേര്‍ത്തലയില്‍നിന്ന് സുഹൃത്തായ മറ്റൊരു പോലീസുകാരന്റെ കാറില്‍ കയറിയ നവാസ് കായംകുളത്ത് ഇറങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ കായംകുളം കോടതില്‍ എത്തിയിട്ടില്ല. ഭാര്യക്ക് സുഖമില്ലെന്നും ഒരു യാത്ര പോകുകയണെന്നും മാതാവിനെ ക്വാട്ടേഴ്‌സിലേക്ക് അയക്കണമെന്നും കാണാതാകുന്നതിനുമുമ്പ് നവാസ് ബന്ധുവിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിട്ടുണ്ട്. പത്തുദിവസത്തേക്ക് സ്ഥലത്തുണ്ടാകില്ലെന്ന് പോലീസ് ഡ്രൈവറോട് പറഞ്ഞതായും അറിയുന്നു. സിം കാര്‍ഡും ഔദ്യോഗികവാഹനവും സ്‌റ്റേഷനില്‍ ഏല്‍പിക്കുകയും ചെയ്തു. സ്വന്തം മൊബൈല്‍ നമ്പര്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. കായംകുളവും തിരുവനന്തപുരവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനുപുറമെ സ്‌പെഷ്യല്‍ ബ്രാഞ്ചിനെക്കൂടി ഉള്‍പ്പെടുത്തി മറ്റ് ജില്ലകളിലും തിരച്ചില്‍ നടക്കുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ച നാലോടെ സൗത്തിലെ പോലീസ് ക്വാട്ടേഴ്‌സിലെത്തിയ നവാസിനെ അഞ്ചേമുക്കാലോടെയാണ് കാണാതായതെന്ന് ഭാര്യ നല്‍കിയ പരാതിയിലുള്ളത്. വാള്ളിയാഴ്ച മുഖ്യമന്ത്രിക്കും പരാതി നല്‍കി. ബുധനാഴ്ച രാത്രി അസി. കമ്മീഷറും നവാസും തമ്മില്‍ വയര്‍ലെസ് വെഴി വാക്കുതര്‍ക്കം ഉണ്ടായിരുന്നു. എ.സി.പിയുടെ ശകാരത്തില്‍ നവാസിന് ഏറെ മനോവിഷമം ഉണ്ടായതായി പരാതിയില്‍ പറയുന്നു. ഇവര്‍തമ്മിലുള്ള അഭിപ്രായഭിന്നതയുടെ കാരണങ്ങളും അന്വേഷിക്കുന്നുണ്ട്. മേലുദ്ദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും ഭീഷണിയും സൃഷ്ടിച്ച മാനസികപ്രയാസങ്ങളും അദ്ദേഹത്തെ നിരന്തരം അലട്ടിയിരുന്നതായി സഹപ്രവര്‍ത്തകരും പറയുന്നു.    

 



Latest

Copyrights@2016.