india

ജീവിത നൈപുണി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു

Tiju Kannampally  ,  2019-06-13 04:57:04amm

ജീവിത നൈപുണി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ജീവിത നൈപുണി അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. ഓക്‌സ്ഫാമുമായി സഹകരിച്ച് പത്തനംതിട്ട ജില്ലയിലെ പെരിങ്ങറ ഗ്രാമപഞ്ചായത്തിലെ 1, 12, 13, 14, 15 വാര്‍ഡുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച അവബോധ സെമിനാറിന് ആലപ്പുഴ ജില്ലാ ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഇന്റിറ്റിയൂഷണല്‍ കൗണ്‍സിലര്‍ അഞ്ജു ലക്ഷ്മി നേതൃത്വം നല്‍കി. സന്നദ്ധ പ്രവര്‍ത്തകരായ തോമസുകുട്ടി കെ. മാവേലില്‍, ലീന സിബിച്ചന്‍, പുഷ്പ്പാമ്മ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ കുട്ടികള്‍ക്കായി പരിസ്ഥിതി സംരക്ഷണ സന്ദേശം പകര്‍ന്ന് നല്‍കുന്ന ചിത്ര രചനാ മത്സരവും വിവിധ മത്സരങ്ങളും സമ്മാനദാനവും ക്രമീകരിച്ചിരുന്നു

Latest

Copyrights@2016.