oceana

ന്യൂസീലാന്‍ഡ് സര്‍ക്കാര്‍ ഫെയ്‌സ് ബുക്കിനും യൂ ട്യൂബിനും ടാക്‌സ് ഏര്‍പ്പെടുത്തി

Jimmy Kunnacherry  ,  2019-06-09 01:29:15pmm

വെല്ലിംഗ്ടണ്‍: ഡിജിറ്റല്‍ സേവനങ്ങള്‍ അനുഭവിക്കുന്ന ഉപയോക്താക്കള്‍ക്കായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നികുതി നിര്‍ദ്ദേശം നല്‍കി. രണ്ട് തരത്തിലുള്ള നികുതിനിര്‍ദ്ദേശങ്ങളാണ് ഡിജിറ്റല്‍ ര്‍വീസ് ടാക്‌സ് അഥവ ഫെയ്‌സ് ബുക്ക് ടാക്‌സ് എന്ന പേരില്‍ നല്‍കിയിട്ടുള്ളത്. 


ഇതു സംബന്ധിച്ച ആദ്യ പ്രഖ്യാപനം പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടത്തിയിരുന്നു. ഫെയ്‌സ് ബുക്ക്, യു ട്്യൂബ്, ഇ ബെയ് തുടങ്ങിയ ആഗോള ഡിജിറ്റല്‍ ഭീമന്മാര്‍ ന്യൂസിലാന്‍ഡില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും വരുമാനം പരസ്യങ്ങളിലൂടെയും മറ്റും വന്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തിന് നികുതി ഇനത്തില്‍ ഒന്നും ലഭിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു. 


ഈ സാഹചര്യത്തിലാണ് ധനകാര്യമന്ത്രി ഗ്രാന്‍ഡ് റോബര്‍ട്‌സണ്‍, റവന്യു മന്ത്രി സ്റ്റിയുവര്‍ട്ട് നാഷ് എന്നിവര്‍ ചൊവ്വാഴ്ച രണ്ട് തരം നികുതികള്‍ ഏര്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചത്. വരുമാനത്തിന് നികുതി തരാതെ പ്രദേശികമായ ഒരു ബിസിനസും ഇത്തരം ഡിജിറ്റല്‍ സേവന ദാതാക്കള്‍ക്ക് നല്‍കില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.



Latest

Copyrights@2016.