america

മെക്​സികോക്ക്​ മേൽ അധിക നികുതി പിൻവലിച്ചു |​ ട്രമ്പ്‌

Jimmy Kunnacherry  ,  2019-06-09 01:23:19pmm

ഷിങ്​ടൺ: മെക്​സികോക്ക്​ മേൽ അഞ്ച്​ ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിച്ചുവെന്ന്​ അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രമ്പ്‌.അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിനായി കർശന നടപടികൾ സ്വീകരിക്കുമെന്ന്​ ഉറപ്പ്​ നൽകിയതോടെയാണ്​ പ്രശ്​നത്തിന്​ പരിഹാരമായത്​. മെക്​സികോയുമായുള്ള പ്രശ്​നങ്ങൾ പരിഹരിച്ചുവെന്ന വിവരം ഡോണൾഡ്​ ട്രമ്പ്‌​ തന്നെയാണ്​ ട്വിറ്ററിലൂടെ അറിയിച്ചത്​.

മെക്​സികോയുമായുള്ള പ്രശ്​നങ്ങൾ പരിഹരിക്കാൻ കരാറുണ്ടാക്കിയ വിവരം സന്തോഷത്തോടെ അറിയിക്കുന്നുവെന്ന്​ ട്രമ്പ്‌​ ട്വീറ്റ്​ ചെയ്​തു. ഇതോടെ മെക്​സികോക്ക്​ മേൽ അധികനികുതി ഏർപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കുന്നുവെന്നും ട്രമ്പ്‌ വ്യക്​തമാക്കി. ഇരു രാജ്യങ്ങൾക്കും ഗുണകരമാവുന്ന കരാറാണ്​ ഒപ്പിട്ടിരിക്കുന്നതെന്ന്​ മെക്​സികോയും പ്രതികരിച്ചു.

കഴിഞ്ഞയാഴ്​ചയാണ്​ മെക്​സികോക്ക്​ മേൽ അധിക നികുതി ഏർപ്പെടുത്തുമെന്ന്​ ഡോണൾഡ്​ ട്രമ്പ്‌പ്രഖ്യാപിച്ചത്​. 5 ശതമാനം അധിക നികുതി ചുമത്താനായിരുന്നു തീരുമാനം. ഇത്​ കൃത്യമായ ഇടവേളകളിൽ വർധിപ്പിക്കുമെന്നും ട്രമ്പ്‌​ വ്യക്​തമാക്കിയിരുന്നു.



Latest

Copyrights@2016.