india

സ്നേഹകൂടാര ഭവനപദ്ധതിയുടെ 5-മത്തെ വീടിന്റെ തറക്കലിടീൽ കർമ്മം ഫാ.തോമസ് പ്രാലേൽ നിർവഹിച്ചു.

Tiju Kannampally  ,  2019-05-13 07:40:34amm

ഉഴവൂർ കെ.സി.വൈ.എൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ കുടുംബത്തിനും സുരക്ഷിതമായ വീട്എന്ന ലക്ഷ്യത്തോടെ നടത്തിവരുന്ന സ്നേഹകൂടാര ഭവനപദ്ധതിയുടെ 5-മത്തെ വീടിന്റെ തറക്കലിടീൽ കർമ്മം ഇടവക വികാരിയും യൂണിറ്റ് ചാപ്ലയിൻ ഫാ.തോമസ് പ്രാലേൽ നിർവഹിച്ചു. ഫാ. തോമസ് പ്രാലേൽ, അതിരൂപത പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, അതിരൂപത ജനറൽ സെക്രട്ടറിയും യൂണിറ്റ് പ്രെസിഡന്റുമായ ജോമി കൈപ്പാറേട്ട് എന്നിവർ സംസാരിച്ചു. സാജു ആൽപാറയിൽ, സ്റ്റീഫൻ വടയാർ, സീന സാബു, ആഷ്‌ലി കല്ലട, ഫാ. എബിൻ കവുന്നുംപാറയിൽ, അനശ്വൽ ലൂയിസ്, സജോ വേലിക്കെട്ടേൽ, sr. അയോണ svm എന്നിവരാണ് സ്നേഹകൂടാര ഭവനപദ്ധതിക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ആറാമത്തെ ഭവനത്തിന്റെ പണികൾ ഉടൻ തുടങ്ങുന്നതുമായിരിക്കും. ഈ പദ്ധതിക്ക് സഹകരിച്ചുകൊണ്ടിരിക്കുന്ന ഉഴവൂർ ഇടവകാംഗങ്ങളോടും എല്ലാ പ്രവാസികളോടും നന്ദി അറിയിക്കുന്നു.



Latest

Copyrights@2016.