obituarylive Broadcasting

കോട്ടയം: റെവ.ഫാ . ലൂക്ക് പുതിയകുന്നേല്‍ Live Funeral Telecast Available.

Tiju Kannampally  ,  2019-05-09 01:08:29amm

കോട്ടയം: കോട്ടയം അതിരൂപത വൈദികനും മുന്‍ ഉഴവൂര്‍ കോളേജ് പ്രിന്‍സിപ്പാളുമായിരുന്ന റെവ.ഫാ.ലൂക്ക് പുതിയകുന്നേല്‍ (83)നിര്യാതനായി.  സംസ്‌കാരം ശനി  (11-5-19) 2ന് ഉഴവൂരിലുള്ള സഹോദരന്‍ പി. എസ്. തോമസിന്റെ വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം 2.30നു സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തില്‍. 1936 ജൂലൈ 4-ന്‌ ഉഴവൂര്‍ പുതിയകുന്നേല്‍ എസ്‌തപ്പാന്‍-മറിയാമ്മ ദമ്പതികളുടെ മകനായിട്ടായിരുന്നു ജനനം. 1964 ഡിസംബര്‍ ഒന്നിന്‌ മാര്‍ തോമസ്‌ തറയില്‍ പിതാവില്‍നിന്ന്‌ പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന്‌ അരീക്കരയില്‍ അസിസ്റ്റന്റ്‌ വികാരിയായി ശുശ്രൂഷ ആരംഭിച്ച ഫാ. ലൂക്ക്‌ ബിഷപ്‌ ഹൗസ്‌, മൈനര്‍ സെമിനാരി പ്രൊഫസര്‍, മരിയഗിരി സ്‌കൂള്‍ അധ്യാപകന്‍, ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജ്‌ ഫിസിക്‌സ്‌ വിഭാഗം അധ്യാപകന്‍, പ്രിന്‍സിപ്പള്‍, രാജ്‌കോട്ട്‌ കത്തീഡ്രല്‍, കട്ടച്ചിറ, കൂടല്ലൂര്‍, പുതുവേലി, മാറിടം, പയസ്‌മൗണ്ട്‌, പേരൂര്‍ എന്നീ പള്ളികളില്‍ വികാരിയായും സേവനം ചെയ്‌തിട്ടുണ്ട്‌. സഹോദരങ്ങള്‍: പ്രൊഫ. പി.സി. തോമസ്‌, പരേതരായ തോമസ്‌, മറിയാമ്മ ആകശാല, സിസ്റ്റര്‍ ലിയോ എസ്‌.വി.എം., അന്നമ്മ ആനാലില്‍, സിറിയക്‌, മേരി എരപ്പുങ്കല്‍.



Latest

Copyrights@2016.