america

അമേരിക്കയില്‍ മലയാളിയായ ജെയിംസ് വര്‍ഗ്ഗീസ്‌ ലയണ്‍സ് ക്ലബ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് .

Tiju Kannampally  ,  2019-05-07 04:48:25amm

 

കാലിഫോര്‍ണിയ: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്്ട് 4സി-3 വൈസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മലയാളിയായ ജെയിംസ് വര്‍ഗീസിനെ തെരഞ്ഞെടുത്തു.
കാലിഫോര്‍ണിയായുടെ തലസ്ഥാനമായ സാക്രമെന്റോയില്‍ നടന്ന ലയണ്‍സ് ഡിസ്ട്രിക്ട് കണ്‍വന്‍ഷനില്‍ വച്ചാണ് ജെയിംസ് വര്‍ഗീസിനെ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
നിരവധി ചാരിറ്റി പ്രവര്‍ത്തന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ജെയിംസ് വര്‍ഗീസ് ഇക്കഴിഞ്ഞ വര്‍ഷം ഇരുപതോളം മെഡിക്കല്‍-ഡെന്റല്‍ വിദഗ്ധരെ നേപ്പാളിലെത്തിച്ച് 2500 ലേറെ പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം നടത്തിയ പദ്ധതി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാപകനും ചാര്‍ട്ടര്‍ പ്രസിഡന്റുമായിരുന്നു. കൂടാതെ സോണ്‍ ചെയര്‍മാന്‍, റീജിയന്‍ ചെയര്‍മാന്‍, ഇന്റര്‍നാഷ്ണല്‍ യൂത്ത് എക്‌സേഞ്ച് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കാലിഫോര്‍ണിയ: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്ട്  4സി-3 വൈസ് ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മലയാളിയായ ജെയിംസ് വര്‍ഗീസിനെ തെരഞ്ഞെടുത്തു. കാലിഫോര്‍ണിയായുടെ തലസ്ഥാനമായ സാക്രമെന്റോയില്‍ നടന്ന ലയണ്‍സ് ഡിസ്ട്രിക്ട് കണ്‍വന്‍ഷനില്‍ വച്ചാണ് ജെയിംസ് വര്‍ഗീസിനെ ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.

നിരവധി ചാരിറ്റി പ്രവര്‍ത്തന പദ്ധതികള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ള ജെയിംസ് വര്‍ഗീസ് ഇക്കഴിഞ്ഞ വര്‍ഷം ഇരുപതോളം മെഡിക്കല്‍-ഡെന്റല്‍ വിദഗ്ധരെ നേപ്പാളിലെത്തിച്ച് 2500 ലേറെ പാവപ്പെട്ടവര്‍ക്ക് ചികിത്സാ സഹായം നടത്തിയ പദ്ധതി ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബിന്റെ സ്ഥാപകനും ചാര്‍ട്ടര്‍ പ്രസിഡന്റുമായിരുന്നു. കൂടാതെ സോണ്‍ ചെയര്‍മാന്‍, റീജിയന്‍ ചെയര്‍മാന്‍, ഇന്റര്‍നാഷ്ണല്‍ യൂത്ത് എക്‌സേഞ്ച് ചെയര്‍മാന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 

 

 



Latest

Copyrights@2016.