oceana

ഈസ്റ്റർ ആഘോഷം ഗംഭീരമാക്കി ബ്രിസ്ബൻ ക്നാനായ സമൂഹം

Saju Kannampally  ,  2019-04-27 07:37:25pmm

ഏപ്രിൽ 27നു വിശുദ്ധ കുർബാനയോടെ ആരംഭിച്ച BKCC യുടെ ഈസ്റ്റര് ആഘോഷം, ബ്രിസ്ബൻ ക്നാനായക്കാർക്ക് സമ്മാനിച്ചത് മറ്റൊരു അവിസ്മരണീയ ഉത്സവരാവാണ്. ബഹുമാനപ്പെട്ട ജോസഫ് തോമസ് കാരിപ്ലാക്കിൽ അച്ഛൻ വിശുദ്ധകുർബാന അർപ്പിക്കുകയും പിന്നീട് നടന്ന പുതുസമ്മേളനത്തിൽ ഈസ്റ്റര് സന്ദേശം നൽകുകയും ചെയ്തു. വിശുദ്ധവാരാചാരണ പരിപാടികളിലും ഈസ്റ്റര് ആഘോഷത്തിലും ബഹുമാനപ്പെട്ട കാരിപ്ലാക്കിൽ അച്ചന്റെ സാന്നിധ്യം ബ്രിസ്‌ബേൻ ക്നാനായ സമൂഹം നന്ദിയോടെ സ്മരിക്കുന്നു. ഈസ്റ്റര് ആഘോഷങ്ങൾക്ക് നിറംപകർന്ന് കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികൾ അണിയിച്ചൊരുക്കായതു BKCC യുടെ എക്സിക്യൂട്ടീവ് മെമ്പർ സോണിയ ജോബിയുടെ നേതൃത്വത്തിലാണ്. ഈസ്റ്റര് ഡിന്നറോടെ അവസാനിച്ച പരിപാടികൾക്ക് BKCC യുടെ പ്രസിഡന്റ് ശ്രീ ജോൺ മാത്യു സെക്രട്ടറി ശ്രീ ഷിജു ചെട്ടിയാത്ത്ചെട്ടിയാത്ത്തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ബ്രിസ്‌ബേൻ ക്നാനായ വിമൻസ് ഫോറം പ്രസ്തുത മീറ്റിങ്ങിൽ വച്ച് KCWFO പ്രെസിഡൻഡ് ശ്രീമതി സിസിലിയ ബിനു ഉദ്‌ഘാടനം ചെയ്തു. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, സോണിയ ജോബി, മേഴ്‌സി സുജി, ടീന ബിനീഷ്, ടാനി ജിൻസൺ, ആൻസി ഷാജി, വിനിത ജിയോ എന്നിവരെ ബ്രിസ്‌ബേൻ ക്നാനായ സമൂഹം പ്രസ്തുത പരിപാടിയിൽ അനുമോദിച്ചു.

ജൂലൈ മാസം മെൽബണിൽ നടക്കുന്ന ഗ്ലോബൽ ക്നാനായ യൂത്ത് സമ്മിറ്റ് Connect 2019 ലേക്കുള്ള ബ്രിസ്‌ബേൻ KCYL അംഗങ്ങളുടെ രെജിസ്ട്രേഷൻ KCYLO പ്രസിഡന്റ് സൂസൻ റെജി ഉദ്‌ഘാടനം ചെയ്തു. BKCC യിലെ മുഴുവൻ KCYL അംഗങ്ങളും ഈ പരിപാടിയിൽ പങ്കെടുക്കുന്നു എന്നുള്ളത് വളരെ മാതൃകാപരമാണ്.



Latest

Copyrights@2016.