america

കെ.എം.മാണിയെ ചിക്കാഗോ പൗരാവലി അനുസ്മരിച്ചു .

Editor  ,  2019-04-10 03:47:38amm സ്റ്റീഫൻ ചൊള്ളമ്പേൽ ( ചിക്കാഗോ)

ചിക്കാഗോ: കേരള രാഷ്ട്രീയത്തിലെ അതികായകനും കേരള കോൺഗ്രസ് പാർട്ടിയുടെ ചെയർമാനും ആയ കെ എം മാണി സാറിന്റെ നിര്യാണത്തിൽ ചിക്കാഗോ പൗരാവലി അനുശോചനം രേഖപ്പെടുത്തി . ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേർ പങ്കെടുത്ത അനുസ്മരണ സമ്മേളനത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികൾ അനുശോചന പ്രസംഗങ്ങൾ നടത്തി . മാണിസാറിന്റെ ഭരണ നൈപുണ്യതയും കർഷകസ്നേഹവും സംഘടനാ ശേഷിയും പ്രസംഗ ശൈലിയും കുടുംബസ്നേഹവും പ്രാസംഗികർ എടുത്തുപറഞ്ഞു . മാണിസാറിന്റെ വിയോഗം തീർത്ത തീരാനഷ്ടത്തിൽ ചിക്കാഗോ പൗരാവലി അഗാധദുഃഖം രേഖപ്പെടുത്തി. പ്രവാസി കേരളാ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര അധ്യക്ഷത വഹിച്ചു . ഫാ . തോമസ് മുളവനാൽ , ഫാ. ബിൻസ് ചേത്തലിൽ , ഫ്രാൻസിസ് കിഴക്കേക്കുറ്റ്‌ , സണ്ണി വള്ളിക്കളം , പീറ്റർ കുളങ്ങര, ഷിജു ചെറിയത്തിൽ, വർഗീസ് പാലമലയിൽ ,സിനു പാലാക്കാത്തടം , സാബു കട്ടപ്പുറം , റോയി മുളങ്കുന്നം , സ്റ്റീഫൻ കിഴക്കേക്കുറ്റ്‌, ബിജു കെ ലൂക്കോസ് , ബിജി എടാട് , ബിജു കിഴക്കേക്കുറ്റ്‌ , മറിയാമ്മ പിള്ള , മാത്യു തോമസ്, ജോൺ പാട്ടപതി, സന്തോഷ് നായർ , മാത്യു തട്ടാമറ്റം , ഷിബു അഗസ്റ്റിൻ , ഫിലിപ്പ് ഞാറവേലിൽ , റ്റാജു കണ്ടാരപ്പള്ളി എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി. പ്രവാസി കേരളാ കോൺഗ്രസ് ജനറൽ സെക്രട്ടറി സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു .

 

 



Latest

Copyrights@2016.