gulf

*ക്‌നാനായ യുവജനമിരമ്പി ദുബായുടെ മണ്ണില്‍*

Tiju Kannampally  ,  2019-03-26 06:16:48amm

 

*ക്‌നാനായ യുവജനമിരമ്പി ദുബായുടെ മണ്ണില്‍*
ദുബായ്:സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ കെ സി വൈല്‍ ദുബായ് സംഘടിപ്പിച്ച പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാറാനരുള്‍ 2019 എന്ന പ്രോഗ്രാമും വര്‍ണ്ണാഭമായി നടത്തപ്പെട്ടു.കെ സി വൈല്‍ ദുബായ് പ്രസിഡന്റ് ജിക്കു ജോണിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കെ സി വൈല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിയ്ക്കമുറിയില്‍ ഉദ്ഘാടനം ചെയ്തു.KCC Middle East ചെയര്‍മാന്‍ ശ്രീ. സൈമണ്‍ നെടുങ്ങാട്ട്, KCC UAE സെക്രട്ടറി ശ്രീ.ബെന്നി ഒഴുങ്ങാലില്‍, ദുബായ് കുടുംബനാഥന്‍ ശ്രീ. ലൂക്കോസ് എരുമേലിക്കര, അബുദാബി കെ സി വൈല്‍ ഭാരവാഹികളായ റ്റിജോ, മെല്‍ബിന്‍, നിയുക്ത ദുബായ് കെ സി വൈല്‍ പ്രസിഡന്റ് ശ്രീ.സോണല്‍ ഫിലിപ്പ് ചേലമലയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ സി വൈല്‍ അതിരൂപത പ്രസിഡന്റ് ബിബീഷ് ജോസിനെ മൊമെന്റൊ നല്‍കി ദുബായ് കെ സി വൈല്‍ ആദരിച്ചു. 2019- 2020 പ്രവര്‍ത്തനവര്‍ഷത്തെ കമ്മിറ്റിയിലേയ്ക്ക് പ്രസിഡന്റ് ആയി സോണല്‍ ഫിലിപ്പ് ചേലമലയില്‍ നെയും, സെക്രട്ടറിയായി ഷെബിന്‍ ബേബി ചേലമൂട്ടില്‍, വൈസ് പ്രസിഡന്റ് ആയി അനീറ്റ ടോമി നെടുങ്ങാട്ട്, ജോ. സെക്രട്ടറി അഖില്‍ മാത്യു നന്ദികുന്നേല്‍, ട്രഷറര്‍ പിന്റോ ജെയിംസ് വലിയപറമ്പില്‍, എന്നിവരെയും കൂടാതെ 15 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് നിയുക്ത പ്രസിഡന്റ് സോണല്‍ ഫിലിപ്പ് അറിയിച്ചു. തുടര്‍ന്ന് നടന്ന സംവാദങ്ങളിലും, ഗെയിംസിലും ,ഗാനമേളയിലും, സ്‌നേഹവിരുന്നിലും നിരവധി യുവജനങ്ങള്‍ പങ്കെടുത്തു.പ്രോഗ്രാം അവതാരകനായിരുന്ന ശ്രീ. തുഷാര്‍ യുവജനങ്ങള്‍ക്കിടയില്‍ ആവേശമായി. 4 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ഓരോ പ്രോഗ്രാമും പ്രവാസികളായ എല്ലാ ക്‌നാനായ യുവജനങ്ങള്‍ക്കും വ്യത്യസ്ത അനുഭവങ്ങളായി മാറി. ആഘോഷങ്ങളോടൊപ്പം തന്നെ പ്രളയ ദുരിതത്തില്‍ വീടു നഷ്ടപ്പെട്ട മുന്‍ ദുബായ് കെ സി വൈല്‍ അംഗവും കെ സി സി അംഗവുമായ സുഹൃത്തിന് കെസിവൈല്‍ ദുബായ് ഒരു ലക്ഷം രൂപ സഹായം നല്‍കുകയും ചെയ്തു. മാറാനരുള്‍ 2019 പ്രോഗ്രാമില്‍ വന്ന് സഹകരിച്ച എല്ലാ UAE ലെ കെ സി വൈല്‍ അംഗങ്ങളെയും 
ദുബായ് കെ സി വൈല്‍ നന്ദിയോടെ ഓര്‍ക്കുന്നു.

ദുബായ്:സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ കെ സി വൈല്‍ ദുബായ് സംഘടിപ്പിച്ച പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും മാറാനരുള്‍ 2019 എന്ന പ്രോഗ്രാമും വര്‍ണ്ണാഭമായി നടത്തപ്പെട്ടു.കെ സി വൈല്‍ ദുബായ് പ്രസിഡന്റ് ജിക്കു ജോണിന്റെ അദ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കെ സി വൈല്‍ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ.ബിബീഷ് ഓലിയ്ക്കമുറിയില്‍ ഉദ്ഘാടനം ചെയ്തു.KCC Middle East ചെയര്‍മാന്‍ ശ്രീ. സൈമണ്‍ നെടുങ്ങാട്ട്, KCC UAE സെക്രട്ടറി ശ്രീ.ബെന്നി ഒഴുങ്ങാലില്‍, ദുബായ് കുടുംബനാഥന്‍ ശ്രീ. ലൂക്കോസ് എരുമേലിക്കര, അബുദാബി കെ സി വൈല്‍ ഭാരവാഹികളായ റ്റിജോ, മെല്‍ബിന്‍, നിയുക്ത ദുബായ് കെ സി വൈല്‍ പ്രസിഡന്റ് ശ്രീ.സോണല്‍ ഫിലിപ്പ് ചേലമലയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ സി വൈല്‍ അതിരൂപത പ്രസിഡന്റ് ബിബീഷ് ജോസിനെ മൊമെന്റൊ നല്‍കി ദുബായ് കെ സി വൈല്‍ ആദരിച്ചു. 2019- 2020 പ്രവര്‍ത്തനവര്‍ഷത്തെ കമ്മിറ്റിയിലേയ്ക്ക് പ്രസിഡന്റ് ആയി സോണല്‍ ഫിലിപ്പ് ചേലമലയില്‍ നെയും, സെക്രട്ടറിയായി ഷെബിന്‍ ബേബി ചേലമൂട്ടില്‍, വൈസ് പ്രസിഡന്റ് ആയി അനീറ്റ ടോമി നെടുങ്ങാട്ട്, ജോ. സെക്രട്ടറി അഖില്‍ മാത്യു നന്ദികുന്നേല്‍, ട്രഷറര്‍ പിന്റോ ജെയിംസ് വലിയപറമ്പില്‍, എന്നിവരെയും കൂടാതെ 15 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്ന് നിയുക്ത പ്രസിഡന്റ് സോണല്‍ ഫിലിപ്പ് അറിയിച്ചു. തുടര്‍ന്ന് നടന്ന സംവാദങ്ങളിലും, ഗെയിംസിലും ,ഗാനമേളയിലും, സ്‌നേഹവിരുന്നിലും നിരവധി യുവജനങ്ങള്‍ പങ്കെടുത്തു.പ്രോഗ്രാം അവതാരകനായിരുന്ന ശ്രീ. തുഷാര്‍ യുവജനങ്ങള്‍ക്കിടയില്‍ ആവേശമായി. 4 ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ ഓരോ പ്രോഗ്രാമും പ്രവാസികളായ എല്ലാ ക്‌നാനായ യുവജനങ്ങള്‍ക്കും വ്യത്യസ്ത അനുഭവങ്ങളായി മാറി. ആഘോഷങ്ങളോടൊപ്പം തന്നെ പ്രളയ ദുരിതത്തില്‍ വീടു നഷ്ടപ്പെട്ട മുന്‍ ദുബായ് കെ സി വൈല്‍ അംഗവും കെ സി സി അംഗവുമായ സുഹൃത്തിന് കെസിവൈല്‍ ദുബായ് ഒരു ലക്ഷം രൂപ സഹായം നല്‍കുകയും ചെയ്തു. മാറാനരുള്‍ 2019 പ്രോഗ്രാമില്‍ വന്ന് സഹകരിച്ച എല്ലാ UAE ലെ കെ സി വൈല്‍ അംഗങ്ങളെയും ദുബായ് കെ സി വൈല്‍ നന്ദിയോടെ ഓര്‍ക്കുന്നു.

 

 



Latest

Copyrights@2016.