europe

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ വെടിവയ്പ്പില്‍ കാണാതായവരില്‍ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം.

Tiju Kannampally  ,  2019-03-16 03:03:35amm

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കാണാതായവരില്‍ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല .
ഇന്ത്യക്കാരെ അക്രമണത്തിന് പിന്നാലെ കാണാതായെന്നാണ് പറയുന്നത്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 
കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർക്ക് വെടിയേറ്റതായി സൂചനയുണ്ട്. ക്ക് വെടിയേറ്റതായി സൂചനയുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.
സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.മുസ്ലിങ്ങള്‍ക്കെതിരെയുള്ള 
സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.
 
 10 37 1526 
 
ന്യൂസിലാന്‍ഡില്‍ പള്ളികളില്‍ വെടിവെയ്പ്; 50 പേര്‍ കൊല്ലപ്പെട്ടു; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
 
ക്വയര്‍ കുട്ടികള്‍ക്ക് ലൈംഗിക പീഡനം: കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് 6 വര്‍ഷം ജയില്‍
 
വിവാഹ മോചനത്തിന് കാരണം ബ്രാഡ്പിറ്റിന്റെ ആ മോശം സ്വഭാവം; വെളിപ്പെടുത്തലുമായി ആഞ്ചലീന ജോളി
 
യാത്രക്കാരി കുഞ്ഞിനെ വിമാനത്താവളത്തില്‍ വച്ച് മറന്നു; വിമാനം തിരികെ പറന്നു
 
എത്യോപ്യന്‍ വിമാനാപകടത്തില്‍ യുഎന്‍ ഉദ്യോഗസ്ഥയടക്കം നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 
ഡൊണാള്‍ഡ് ട്രംപ് നുണയന്മാരുടെ രാജാവെന്ന് ന്യൂയോര്‍ക്ക് ടൈംസ്
 
ലാവ്‌ലിന്‍ കേസില്‍പ്പെട്ട കനേഡിയന്‍ മന്ത്രി രാജിവെച്ചു
 
ജമാല്‍ ഖഷോഗിയെ സൗദി കോണ്‍സുലേറ്റിലെ ഓവനിലിട്ട് കത്തിച്ചു, ഇറച്ചി പാകം ചെയ്തു!
 
ലാദന്റെ മകന്റെ തലയ്ക്ക് അമേരിക്ക ഒരു മില്യണ്‍ ഡോളര്‍ വിലയിട്ടു
 
ട്രംപ് വാഹനത്തില്‍ വച്ച് ബലപ്രയോഗത്തിലൂടെ ചുംബിച്ചെന്ന് സഹപ്രവര്‍ത്തക

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കാണാതായവരില്‍ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല .

ഇന്ത്യക്കാരെ അക്രമണത്തിന് പിന്നാലെ കാണാതായെന്നാണ് പറയുന്നത്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 

കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർക്ക് വെടിയേറ്റതായി സൂചനയുണ്ട്. ക്ക് വെടിയേറ്റതായി സൂചനയുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച്വെടിയുതിര്‍ക്കുകയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെയുള്ള സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

 Latest

Copyrights@2016.