america

കുടിവെള്ള പദ്ധതിക്കായി ചിക്കാഗോ സി.സി.ഡി. സ്കൂൾ കുട്ടികൾ കൈകോർക്കുന്നു.

Editor  ,  2019-03-13 10:01:56pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)
കുടിവെള്ള പദ്ധതിക്കായി 
ചിക്കാഗോ സി.സി.ഡി. കുട്ടികൾ കൈകോർക്കുന്നു.
ചിക്കാഗോ: ക്രിസ്തുമസ് കാലത്തു  ചിക്കാഗോ സെ.മേരിസ് വേദപാഠ സ്കൂൾ കുട്ടികൾ നടപ്പിലാക്കിയ ആട് വിതരണ പദ്ധതിയുടെ വിജയകരമായ പൂർത്തീകരണത്തിനുശേഷം നോയമ്പ് കാലത്തു മറ്റൊരു  പദ്ധതിക്കായി വഴിയൊരുക്കുന്നു. “വാട്ടർ ചലഞ്ച്” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് കുടിവെള്ള വിതരണം ആണ്  ലക്ഷ്യമിടുന്നത് . കേരളത്തിൽ ഏപ്രിൽ , മെയ് , ജൂൺ മാസങ്ങളിൽ ഉണ്ടാകുന്ന കടുത്ത വരൾച്ച മൂലം കുടിവെള്ളം ലഭിക്കാത്ത പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കുവാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഒരു വലിയ ടാങ്ക് / ലോഡ്  കുടിവെള്ളം അർഹമായ പ്രദേശങ്ങളിൽ എത്തിക്കുന്നതിന് ഏകദേശം ആയിരം രൂപയാണ് ( 15 ഡോളർ ) ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു ടാങ്ക് കുടിവെള്ളം അർഹതപ്പെട്ട ഗ്രാമങ്ങളിൽ എത്തിച്ചാൽ നിരവധി കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുക . ഈ നോയമ്പുകാലത്തു നമ്മുടെ കുട്ടികൾ ത്യാഗപൂർവം ഒഴിവാക്കുന്ന ചോക്ലേറ്റ് , ഐസ് ക്രീം, വിലപിടിപ്പുള്ള കളിപ്പാട്ടങ്ങൾ  എന്നിവയിൽ നിന്നും പണം സ്വരൂപിച്ചു കുടിവെള്ള പദ്ധതിക്കായി  കൈകോർക്കുന്നു . ഒരു കുട്ടി ചുരുങ്ങിയത് ഒരു ലോഡ് വെള്ളം എങ്കിലും സ്പോൺസർ ചെയ്യുവാനാണ് ശ്രമിക്കുന്നത് . മാതാപിതാക്കളുടെ പ്രോത്സാഹനത്തോടെ ഭവനങ്ങളിൽ കുട്ടികൾ ചെറിയ പിഗി ബാങ്കിലോ, ടിന്നുകളിലോ സൂക്ഷിക്കുന്ന പൈസ അടുത്തുവരുന്ന പുതു ഞായറാഴ്ച പള്ളിയിൽ സമാഹരിച്ചുകൊണ്ടാണ് പുതിയ സംരംഭത്തിന് വഴിയൊരുക്കുന്നത്. വളരെ കൃത്യതയോടുകൂടി ഹൈറേഞ്ച്  ഗ്രീൻവാലി ഡെവലപ്മെൻറ് സൊസൈറ്റി മുഖേനയായിരിക്കും അർഹമായ പ്രദേശങ്ങളിൽ കുടിവെള്ളം  എത്തിക്കുന്നത് . ഈ പദ്ധതിയിലൂടെ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുകയും ഒപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുകയും ചെയ്യുന്നു. 
സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ.

Latest

Copyrights@2016.