america

ചിക്കാഗോ KCS-യിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഡഗംഭീരമായി.

Tiju Kannampally  ,  2019-03-11 07:11:31amm

ചിക്കാഗോ KCS-യിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഡഗംഭീരമായി.
ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019-20 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും പേത്രത്താ ആഘോഷവും ഇല്ലിനോയി സംസ്ഥാനത്തിലെ 8th ഡിസ്ട്രികിടിറ്റില്‍ നിന്നുളള സെനറ്റര്‍ റാം വിളളിവലം നിര്‍വ്വഹിച്ചു. ഡെസ്‌പ്ലെയിന്‍സിലുളള ക്‌നാനായ സെന്ററില്‍ കൂടിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷത വഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അബ്രാഹം മുത്തോലത്ത് അനുഗ്രഹ പ്രഭാഷണവും കെ.സി.സി.എന്‍.എ വൈസ്.പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, അസിസ്റ്റന്റ് വികാരി ഫാ.ബിന്‍സ് ചേത്തലില്‍, മുന്‍ കെ.സി.എസ് പ്രസിഡന്റ് ബീന ഇണ്ടിക്കുഴി എന്നിവര്‍ ആശംസാപ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് ജെയിംസ് തിരുനെല്ലിപറമ്പില്‍ സ്വാഗതവും ട്രഷറര്‍ ജറിന്‍ പൂതക്കരി കൃതഞ്തയും രേഖപ്പെടുത്തി. സെക്രട്ടറി റോയി ചേലമലയില്‍ യോഗത്തിന്റെ എം.സി യായി പ്രവര്‍ത്തിച്ചു.
അടുത്ത രണ്ടുവര്‍ഷം KCS നടത്തുവാന്‍ പോകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ തദ്ദവസരത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ക്‌നാനായ സമുദായ ആചാര്യനായ ക്‌നായിതോമായുടെ ചിത്രം ചിക്കാഗോയിലെ എല്ലാ ക്‌നാനായ ഭവനങ്ങളിലും എത്തിക്കുന്ന ഫാ.അബ്രാഹം മുത്തോലത്ത് കെ.സി.എസ് ഭാരവാഹികള്‍ക്ക് നല്‍കി കൊണ്ട് നിര്‍വഹിച്ചു. കെ.സി.എസ് മെമ്പര്‍ഷിപ്പ് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന പരിപാടി ഫാ.ബിന്‍സ് ചേത്തലില്‍ നിര്‍വഹിച്ചു. ചിക്കാഗോയിലെ ക്‌നാനായ കുടിയേറ്റത്തിന്റെ പശ്ചാത്തലില്‍ ലിന്‍സണ്‍ കൈതമലയില്‍, ജയിന്‍ മാക്കില്‍ എന്നിവരുടെ സംവിധാനത്തില്‍ നിര്‍വ്വഹിക്കുന്ന ഡോക്കുമെന്ററിയുടെ നിര്‍മ്മാണ ഉദ്ഘാടനം സെനറ്റര്‍ റാം വിളളിവലം നിര്‍വ്വഹിച്ചു.യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയിയുടെ അസോസിയേറ്റ് ചീഫ് ഒാപ്പറേറ്റിംഗ് ഓഫീസര്‍ ആയി നിയമിക്കപ്പെട്ട തമ്പി വിരുത്തിക്കുളങ്ങരയെ ബൊക്ക നല്‍കി സെനറ്റര്‍ റാം ആദരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബോര്‍ഡ് അംഗങ്ങള്‍,ബില്‍ഡിംഗ് ബോര്‍ഡ് അംഗങ്ങള്‍, പോഷകസംഘടനാ ഭാരവാഹികള്‍, ലെജിസ്ലേറ്റീവ് ബോര്‍ഡ് ഭാരവാഹികള്‍, എന്റര്‍ടയിന്‍മെന്റ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരെ സദസിനു പരിചയപ്പെടുത്തി. തുടര്‍ന്ന് കെ.സി.എസിന്റെ പോഷകസംഘടനകളായ കിഡ്‌സ് ക്ലബ്, കെ.സി.വൈ.എല്‍, യുവജനവേദി, വനിതാഫോറം, സീനിയര്‍ സിറ്റിസണ്‍ ഫോറം, ഗോള്‍ഡീസ് എന്നിവരുടെ നേതൃത്തില്‍ വര്‍ണ്ണാഭമായ കലാപരിപാടികളും സജി മാലിതുരുത്തേല്‍, നിധിന്‍ പടിഞ്ഞാത്ത്, ദിലീപ് മുരിങ്ങോത്ത് എന്നിവരുടെ നേതൃത്വത്തിലുളള ഗാനമേളയും കാണികളെ ആഹ്ലാദത്തില്‍ ഉന്നതിയിലെത്തിച്ചു. എന്റര്‍ടയിമെന്റ് കമ്മിറ്റി ഭാരവാഹികളായ മിഷാല്‍ ഇടുക്കുതറ കലാപരിപാടികളുടെ MC ആയും ലിന്‍സണ്‍ കൈതമല, നിധിന്‍ പടിഞ്ഞാത്ത്, ജോസ് ആനമല കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയും പ്രവര്‍ത്തിച്ചു. വലിയ നോയമ്പിനു മുന്നോടിയായുളള പേത്രത്തായോടനുബന്ധിച്ച് ക്‌നാനായ പരമ്പരാഗത വിഭവമായ പിടിയും കോഴിയും അടങ്ങിയ സ്‌നേഹവിരുന്ന് പരിപാടികളുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു.

Latest

Copyrights@2016.