oceana

കാന്‍ബറ ക്‌നാനായ കാത്തലിക് അസേസിയേഷന് നവനേതൃത്വവും പ്രവര്‍ത്തനോദ്ഘാടനവും.

Tiju Kannampally  ,  2019-03-05 11:16:34pmm

കാന്‍ബറ: കാന്‍ബറ ക്‌നാനായ കാത്തലിക്‌ അസോസിയേഷന്‍ 2018-2020ലേക്ക്‌ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കൂടാതെ 2019-21 പ്രവര്‍ത്തനോദ്‌ഘാടനം മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ ഉദ്‌ഘാടനം ചെയ്‌തു. ഭാരവാഹികള്‍: പ്രസിഡന്റ്‌- സുനില്‍ ജോസഫ്‌ പ്ലാമൂട്ടില്‍, സെക്രട്ടറി- ജെയ്‌സ്‌ കോര കൂരാപ്പള്ളിയില്‍, വൈസ്‌പ്രസിഡന്റ്‌- ജിനു ജോസഫ്‌ തൈപ്പറമ്പില്‍, ട്രഷറര്‍- ജോസി ബിജു മുഖായപ്പള്ളില്‍, ജനറല്‍ സെക്രട്ടറി- മിനി ഉതുപ്പാന്‍ കുഴിക്കാട്ട്‌ പുത്തന്‍പുരയില്‍, കെ.സി.സി.ഒ റെപ്‌- ജോസിന്‍ ജോര്‍ജ്‌ അറയ്‌ക്കല്‍, പി.ആര്‍.ഒ- ഡെന്നി ജോസ്‌ കിടാരക്കുഴിയില്‍, കെ.സി.വൈ.എല്‍ റെപ്‌- മെബിന്‍ ബിജു മൂടികല്ലേല്‍, വിമണ്‍സ്‌ ഫോറം റെപ്‌- നീനു ജോര്‍ജ്‌കുട്ടി മറ്റത്തിക്കുന്നേല്‍. വിദേശരാജ്യങ്ങളില്‍ മിഷന്റെ പ്രാധാന്യവും പുതുതലമുറയെ ക്‌നാനായ പൈതൃകത്തില്‍ നിലനിറുത്തുന്നതിന്റെ ആവശ്യകതയും മാര്‍ ജോസഫ്‌ പണ്ടാരശ്ശേരില്‍ വിവരിച്ചു. കൂടാതെ ഇപ്പോഴുള്ള ആശങ്കകളെക്കുറിച്ച്‌ ഒരു വിഷമവും വേണ്ടാ യെന്നും എല്ലാ പ്രതിസന്ധികളെയും സധൈര്യം തരണം ചെയ്‌തു നാം ഒറ്റക്കെട്ടായി മുന്‍പോട്ട്‌ പോകുമെന്നും പിതാവ്‌ പറഞ്ഞു. മാത്രമല്ല നാളിതുവരെയായി കാന്‍ബറ ക്‌നാനായ അസോസിയേഷന്‍ നല്‌കിക്കൊണ്ടിരിക്കുന്ന സംഭാവനയ്‌ക്ക്‌ പിതാവ്‌ നന്ദി അര്‍പ്പിച്ചു. 2009 ഡിസംബര്‍ മാസം ഫാ. സണ്ണി പ്ലാമൂട്ടില്‍ ഉദ്‌ഘാടനം ചെയ്‌ത സംഘടന, വെറും 9 കുടുംബങ്ങളില്‍ തുടങ്ങി ഇന്ന്‌ 2019 പിന്നിടുമ്പോള്‍ 67-ല്‍ അധികം കുടുംബങ്ങളും 250-ല്‍ അധികം അംഗങ്ങളും ഉള്ള ഒരു വലിയ സംഘടനയായി വളര്‍ന്നുകഴിഞ്ഞു. ലോകത്തുള്ള ഏതൊരു സംഘടനയേയും താരതമ്യം ചെയ്യുമ്പോള്‍ ഇന്ന്‌ കാന്‍ബറ ക്‌നാനായ അസോസിയേഷന്‍ മാത്രമേ ഒറ്റക്കെട്ടായി നിലനില്‍ക്കുന്നുള്ളു എന്ന സത്യം പിതാവ്‌ അഭിമാനപുരസരം അനുസ്‌മരിച്ചു. അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും സമ്മതത്തേടെ ക്‌നാനായ മിഷന്‌ അപേക്ഷിച്ച ക്‌നാനായ കമ്മ്യൂണിറ്റി എന്ന പ്രത്യേകതയും കാന്‍ബറയ്‌ക്ക്‌ സ്വന്ത മാണ്‌. ഫാ. ടോമി പട്ടുമാക്കീല്‍, മുന്‍ പ്രസിഡന്റ്‌ ജോസ്‌ എബ്രാഹം ചക്കാലപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു



Latest

Copyrights@2016.