oceana

ബ്രിസ്‌ബേൻ ക്നാനായ കാത്തലിക് കോണ്‍ഗ്രസിന് (KCCB) നവനേതൃത്വം

Tiju Kannampally  ,  2019-03-05 02:59:35amm

ബ്രിസ്‌ബേൻ : ക്നാനായ കാത്തലിക്  കോൺഗ്രസ് ബ്രിസ്‌ബേൻ KCCB അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി മാസം ആറാം തീയതി ചേർന്ന പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ജനറൽബോഡിയിൽ വച്ച് ഏകകണ്ഠേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.  ക്നാനായ തനിമയും പൈതൃകവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച് സമുദായ ഐക്യത്തിൽ സഭയോട് ചേർന്ന് ഒരു ക്നാനായ സമൂഹത്തെ ബ്രിസ്ബനിൽവാർത്തെടുക്കുവാൻ ഉള്ള കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. ബ്രിസ്ബെനിൽ ഒരു ക്നാനായ ഇടവക സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് KCCB. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്നാനായ  മിഷന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. സഭാപിതാക്കന്മാരുടെ അടുത്തുനിന്നും അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചിരിക്കുന്നു എന്ന് മുൻ ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി, ബ്രിസ്ബെനിൽ പുതിയതായി വന്ന ക്നാനായ കുടുംബങ്ങളെ മീറ്റിങ്ങിൽ വച്ച് പരിചയപ്പെടുത്തി. വിഭവസമൃദ്ധമായ പരമ്പരാഗതമായ   തീൻമുറയോട് കൂടി പരിപാടികൾ അവസാനിച്ചു.

ബ്രിസ്ബേനിലെ KCCB ക്ക് നവനേതൃത്വം
ബ്രിസ്‌ബേൻ : ക്നാനായ കാത്തലിക് കോൺഗ്രസ് ബ്രിസ്‌ബേൻ KCCB അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫെബ്രുവരി മാസം ആറാം തീയതി ചേർന്ന പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ജനറൽബോഡിയിൽ വച്ച് ഏകകണ്ഠേന പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ക്നാനായ തനിമയും പൈതൃകവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിച്ച് സമുദായ ഐക്യത്തിൽ സഭയോട് ചേർന്ന് ഒരു ക്നാനായ സമൂഹത്തെ ബ്രിസ്ബനിൽവാർത്തെടുക്കുവാൻ ഉള്ള കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു. ബ്രിസ്ബെനിൽ ഒരു ക്നാനായ ഇടവക സംവിധാനം പ്രാവർത്തികമാക്കുന്നതിനുള്ള പരിശ്രമത്തിലാണ് KCCB. കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ ക്നാനായ മിഷന് വേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചിരുന്നു. സഭാപിതാക്കന്മാരുടെ അടുത്തുനിന്നും അനുകൂലമായ പ്രതികരണങ്ങൾ ലഭിച്ചിരിക്കുന്നു എന്ന് മുൻ ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി, ബ്രിസ്ബെനിൽ പുതിയതായി വന്ന ക്നാനായ കുടുംബങ്ങളെ മീറ്റിങ്ങിൽ വച്ച് പരിചയപ്പെടുത്തി. വിഭവസമൃദ്ധമായ പരമ്പരാഗതമായ തീൻമുറയോട് കൂടി പരിപാടികൾ അവസാനിച്ചു..ക്നാനായ കാത്തലിക് കോൺഗ്രസ് ബ്രിസ്ബേണിന്റെ പുതിയ ഭാരവാഹികൾക്ക് മലബാർ ക്നാനായ അപ്‌നാദേശിന്റെ എല്ലാ ആശംസകളും നേരുന്നു

 

 

 

 



Latest

Copyrights@2016.