gulf

കുവൈറ്റ് കെ.സി.വൈ.എൽ പ്രവർത്തന വർഷ ഉത്ഘാടനവും, യുവജന സംഗമവും സംഘടിപ്പിച്ചു

Tiju Kannampally  ,  2019-03-04 04:45:11amm

 

കുവൈറ്റ് കെ.സി.വൈ.എൽ പ്രവർത്തന വർഷ ഉത്ഘാടനവും, യുവജന സംഗമവും സംഘടിപ്പിച്ചു
അബ്ബാസിയ:ക്നായ് തൊമ്മൻ സാക്ഷ്യമായി,
സമുദായത്തിന് കാവലായ്,ക്നാനായ യുവത്വം"എന്ന ആപ്തവാക്യത്തിലൂടെ കുവൈറ്റ്‌ കെ.സി.വൈ.എൽന്റെ 2019 വർഷത്തെ പ്രവർത്തനങ്ങൾ ഇന്നലെ വൈകുന്നേരം 5.30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പറാട്ട് തിരിതെളിച്ചു ഉൽഘാടനം ചെയ്തു.
നാട്ടിലും, കുവൈറ്റിലും നിരവധി സാമുദായിക, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ സമൂഹത്തിന്റ ഹൃദയങ്ങളിൽ സ്ഥാനം നേടിയ കെ.സി.വൈ.എൽ യൂണിറ്റാണ് കുവൈറ്റ്‌ കെ.സി.വൈ.എൽ. കുവൈറ്റിലെ ക്നാനായ മക്കളുടെ മാതൃ സംഘടനായ കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ യുവജന സംഘടനായ കുവൈറ്റ്‌ കെ.സി.വൈ.എൽ ന് ഓരോ വർഷവും മാറി വരുന്ന കെ.കെ.സി.എ കമ്മറ്റി അംഗങ്ങൾ ശക്തമായ പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്.
പ്രവർത്തന വർഷ ഉൽഘാടനത്തിനോട്‌ അനുബന്ധിച്ചു നടന്ന യുവജന സംഗമവും, കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. തുടർന്ന് കൾച്ചറൽ പ്രോഗ്രാമുകളും, ഗാനമേളയും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

അബ്ബാസിയ:ക്‌നായ് തൊമ്മന്‍ സാക്ഷ്യമായി, സമുദായത്തിന് കാവലായ്, ക്‌നാനായ യുവത്വം എന്ന ആപ്തവാക്യത്തിലൂടെ കുവൈറ്റ്‌ കെ.സി.വൈ.എൽന്റെ 2019 വർഷത്തെ പ്രവർത്തനങ്ങൾ ഇന്നലെ വൈകുന്നേരം 5.30 ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി ജോമി കൈപ്പറാട്ട് തിരിതെളിച്ചു ഉൽഘാടനം ചെയ്തു. നാട്ടിലും, കുവൈറ്റിലും നിരവധി സാമുദായിക, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്നാനായ സമൂഹത്തിന്റ ഹൃദയങ്ങളിൽ സ്ഥാനം നേടിയ കെ.സി.വൈ.എൽ യൂണിറ്റാണ് കുവൈറ്റ്‌ കെ.സി.വൈ.എൽ. കുവൈറ്റിലെ ക്നാനായ മക്കളുടെ മാതൃ സംഘടനായ കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ യുവജന സംഘടനായ കുവൈറ്റ്‌ കെ.സി.വൈ.എൽ ന് ഓരോ വർഷവും മാറി വരുന്ന കെ.കെ.സി.എ കമ്മറ്റി അംഗങ്ങൾ ശക്തമായ പിന്തുണയാണ് നൽകിക്കൊണ്ടിരിക്കുന്നത്.പ്രവർത്തന വർഷ ഉൽഘാടനത്തിനോട്‌ അനുബന്ധിച്ചു നടന്ന യുവജന സംഗമവും, കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ പുതിയ ഭാരവാഹികൾക്ക് സ്വീകരണവും നൽകി. തുടർന്ന് കൾച്ചറൽ പ്രോഗ്രാമുകളും, ഗാനമേളയും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

 

 

 

 



Latest

Copyrights@2016.