oceana

ചിരിയും ചിന്തയും , കളിയും കാര്യവുമുയർത്തി BKCC ഡേ ഔട്ട്.

Tiju Kannampally  ,  2019-03-03 10:43:27pmm

 

ചിരിയും ചിന്തയും , കളിയും കാര്യവുമുയർത്തി bkcc ഡേ ഔട്ട്:- ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേ ഔട്ട് ബ്രിസ്‌ബേനിലെ റെഡ്ക്ളിഫ് സിറ്റിയിൽ പസഫിക് കടലിടിക്കിനോട്‌ ചേർന്നുള്ള മനോഹരമായ പെലിക്കൻ പാർക്കിൽ അതിമനോഹരമായി മാർച്ച് രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. രാവിലേ പത്തിന് തുടങ്ങിയ 20 - 20 ക്രിക്കറ്റ് മത്സരം അത്യന്തം ആവേശം ഉണർത്തുന്നതായിരുന്നു. തുടർന്ന് ഒരുമണിക്കൂർ മുതിർന്നവർക്ക് വേണ്ടിയുള്ള യോഗ പരിശീലനം ഉണ്ടായിരുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവും ഉന്മേഷവും എന്നാൽ ശാന്തതയും നൽകുന്ന യോഗ തെറാപ്പി ഏവരും പ്രത്യേകിച്ച് സ്ത്രീകൾ നന്നായി ആസ്വദിച്ചു. ജോസ്ഫ്ച്ചേട്ടന്റെ നാടൻ പലഹാരം ബോണ്ട രാവിലെ ഏവരുടെയും മനസ്സിൽ ഗൃഹാതുരത്വം ഉളവാക്കി. കമ്മ്യൂണിറ്റി അംഗമായ അലോഷി പാകംചെയ്ത അതിരൂചികരമായ ഉച്ചഭകഷണത്തിനു ശേഷം രസകരമായ വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദമ്പതികൾക്കുമായി നടത്തപ്പെട്ടു. കൊച്ചു കുട്ടികൾ  വാട്ടർ തീം പാർക്കിൽ സമയം ചിലവഴിച്ചു. നാലുമണിയോടെ അവസാനിച്ച ഡേ ഔട്ട് ബ്രിസ്‌ബേൻ ക്നാനായ കുടുംബാംഗങ്ങൾക്ക് അതിമനോഹരമായ ഒരു ദിനമാണ് പകർന്നു തന്നത്. വിവിധ പരിപാടികൾക്ക് ബി കെ സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിക്കത്തക്ക നേതൃത്വം വഹിച്ചു. ഏവർക്കും പ്രസിഡന്റ് ജോൺ മാവേലിപുത്തൻപുരയും, സെക്രട്ടറി ഷിജു ചെട്ടിയാത്തും നന്ദി പറഞ്ഞു.

ബ്രിസ്‌ബേൻ ക്നാനായ കത്തോലിക്ക കമ്മ്യൂണിറ്റിയുടെ ഫാമിലി ഡേ ഔട്ട് ബ്രിസ്‌ബേനിലെ റെഡ്ക്ളിഫ് സിറ്റിയിൽ പസഫിക് കടലിടിക്കിനോട്‌ ചേർന്നുള്ള മനോഹരമായ പെലിക്കൻ പാർക്കിൽ അതിമനോഹരമായി മാർച്ച് രണ്ടാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. രാവിലേ പത്തിന് തുടങ്ങിയ 20 - 20 ക്രിക്കറ്റ് മത്സരം അത്യന്തം ആവേശം ഉണർത്തുന്നതായിരുന്നു. തുടർന്ന് ഒരുമണിക്കൂർ മുതിർന്നവർക്ക് വേണ്ടിയുള്ള യോഗ പരിശീലനം ഉണ്ടായിരുന്നു. മനസ്സിനും ശരീരത്തിനും ഒരുപോലെ ഉണർവും ഉന്മേഷവും എന്നാൽ ശാന്തതയും നൽകുന്ന യോഗ തെറാപ്പി ഏവരും പ്രത്യേകിച്ച് സ്ത്രീകൾ നന്നായി ആസ്വദിച്ചു. ജോസ്ഫ്ച്ചേട്ടന്റെ നാടൻ പലഹാരം ബോണ്ട രാവിലെ ഏവരുടെയും മനസ്സിൽ ഗൃഹാതുരത്വം ഉളവാക്കി. കമ്മ്യൂണിറ്റി അംഗമായ അലോഷി പാകംചെയ്ത അതിരൂചികരമായ ഉച്ചഭകഷണത്തിനു ശേഷം രസകരമായ വിവിധ മത്സരങ്ങൾ മുതിർന്നവർക്കും, കുട്ടികൾക്കും, ദമ്പതികൾക്കുമായി നടത്തപ്പെട്ടു. കൊച്ചു കുട്ടികൾ  വാട്ടർ തീം പാർക്കിൽ സമയം ചിലവഴിച്ചു. നാലുമണിയോടെ അവസാനിച്ച ഡേ ഔട്ട് ബ്രിസ്‌ബേൻ ക്നാനായ കുടുംബാംഗങ്ങൾക്ക് അതിമനോഹരമായ ഒരു ദിനമാണ് പകർന്നു തന്നത്. വിവിധ പരിപാടികൾക്ക് ബി കെ സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അഭിനന്ദിക്കത്തക്ക നേതൃത്വം വഹിച്ചു. ഏവർക്കും പ്രസിഡന്റ് ജോൺ മാവേലിപുത്തൻപുരയും, സെക്രട്ടറി ഷിജു ചെട്ടിയാത്തും നന്ദി പറഞ്ഞു.

 



Latest

Copyrights@2016.