europe

കുടക്കച്ചിറ സ്വദേശി ജോസ് ചാക്കോ ക്യാൻസർ മൂലം യു കെ യിൽ നിര്യാതനായി

Saju Kannampally  ,  2019-02-19 06:27:49pmm

വോക്കിങ് . വോക്കിങ്ങിൽ താമസിക്കുന്ന കോട്ടയം പാലാ കുടക്കച്ചിറ   സ്വദേശി ജോസ്ചാക്കോ (54 ) ക്യാൻസർ രോഗ ബാധ മൂലം നിര്യാതനായി . കഴിഞ്ഞ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന കുടക്കച്ചിറ വെള്ളാരംകാലായിൽ കുടുംബാംഗമാണ്‌ .ലണ്ടനടുത് വോക്കിങ്ങിലെ അഡൽസ്റ്റോണിൽ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു  .ഭാര്യ ജെസ്സി ജോസും മൂത്ത മകൻ ജോയലും മരണസമയത്തു കൂടെയുണ്ടായിരുന്നു.ജോയൽ കെന്റ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയാണ് . ഇളയ മകൻ ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായ ജോബിൻ മരണ വിവരം അറിഞ്ഞു വോക്കിങ്ങിലേക്കു തിരിച്ചിട്ടുണ്ട്. ജോസിന്റെ ജര്മനിയിലുള്ള സഹോദരങ്ങളും യു കെ  യിലേക്ക് തിരിച്ചിട്ടുണ്ട് . മരണ വിവരം അറിഞ്ഞു വോക്കിങ് പരിസരത്തുള്ള നിരവധി മലയാളികൾ വോക്കിങ് ഹോസ്പൈസിൽ  എത്തിച്ചേർന്നിട്ടുണ്ട് .സംസ്കാരം ഉൾപ്പടെയുള്ള കാര്യങ്ങൾ പിന്നീട് ആലോചിച്ചു തീരുമാനിക്കും എന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു .



Latest

Copyrights@2016.