america

ചിക്കാഗോ സെന്റ് മേരീസിൽ മാതാപിതാക്കൾക്ക് സെമിനാർ നടത്തി.

Editor  ,  2019-01-08 08:30:14pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

 

 ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിദ്യാർഥികളുടെ മാതാപിതാക്കൾക്കുവേണ്ടി സെമിനാർ നടത്തി. ഹൈസ്കൂൾ വിദ്യാർഥികളുടെ തുടർ കോളേജ് വിദ്യാഭ്യാസത്തിനു പ്രയോജന പ്രദമായ നിരവധി  വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ സെമിനാറിന് ഡോ. അജിമോൾ പുത്തൻപുരയിൽ നേതൃത്വം നൽകി. കോളേജ് വിദ്യാർഥികൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളെയും ഫലപ്രദമായി അവയെ നേരിടേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും  സെമിനാറിൽ ചർച്ച ചെയ്തു . അസിസ്റ്റന്റ് വികാരി ഫാ .ബിൻസ് ചേത്തലിന്റെ നേതൃത്വത്തിൽ ചർച്ച് എക്സിക്യൂട്ടീവും അധ്യാപകരും സെമിനാറിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.  നൂറിലധികം മാതാപിതാക്കൾ പങ്കെടുത്ത സെമിനാറിന് ഇടവക വികാരി ഫാ. തോമസ് മുളവനാൽ ആശംസകൾ നേർന്നു
 

 



Latest

Copyrights@2016.