america

ചിക്കാഗോ സെ.മേരിസിൽ കൂടാരയോഗതലത്തിൽ നടന്ന ക്രിസ്മസ് കരോൾ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

Editor  ,  2019-01-06 03:38:23pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ സെ.മേരീസ് ക്നാനായ ദേവാലയത്തിൽ കൂടാരയോഗതലത്തിൽ നടന്ന ക്രിസ്മസ്  കരോൾ മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഏറ്റവും കൂടുതൽ ഭവനങ്ങൾ സന്ദർശിച്ച കൂരാരയോഗത്തിനുള്ള സമ്മാനങ്ങൾ സെ. ജെയിംസ്, സെ.ആൻറണി , സെ.പീറ്റർ ആൻഡ് പോൾ കൂടാരയോഗങ്ങൾ കരസ്ഥമാക്കി. ഏറ്റവും നല്ല ക്രമീകരണത്തോടെ നടത്തിയ കരോൾ ഒരുക്കങ്ങൾക്കുള്ള ഒന്നാം സ്ഥാനം സെ. ആൻറണിയും രണ്ടാം സ്ഥാനം സെ. ജെയിംസും നേടി. സ്പെഷ്യൽ അവാർഡിന് സെ. സേവ്യർ കൂടാരയോഗം അർഹമായി. നല്ല ഭവന ഡെക്കറേഷനുള്ള ഒന്നാം സ്ഥാനം സെ. ജെയിംസ് കൂടാരയോഗത്തിൽ നിന്നും , രണ്ടാം സ്ഥാനം ലൂർദ് മാതായിൽ നിന്നും നേടി. ഏറ്റവും നല്ല ക്രിസ്മസ് പാപ്പായെ അവതരിപ്പിച്ചതിനുള്ള ഒന്നാം സ്ഥാനം സെ.ആൻറണിയും, രണ്ടാം സ്ഥാനം സെ. ജോസഫും നേടി. ഏറ്റവും നല്ല പുൽക്കൂട് അലങ്കരിച്ചതിനുള്ള ഒന്നാം സ്ഥാനം സെ. സേവ്യർ നേടുകയും രണ്ടാംസ്ഥാനം സെ. ജെയിംസും , സെ. ആൻറണിയും പങ്കിട്ടു. സ്നേഹദൂത് 2018 എന്ന ക്രിസ്മസ് കരോൾ പ്രോഗ്രാമിൽ യുവജന സഹകരണത്തിനുള്ള പ്രോത്സാഹന സമ്മാനം മികച്ച പ്രകടനം കാഴ്ചവെച്ച ഐസക് വാക്കേൽ കരസ്ഥമാക്കി.

സെ.ആൻറണി കൂടാരയോഗം

സെ.പീറ്റർ ആൻഡ് പോൾ

സെ.പീറ്റർ & പോൾ കൂടാരയോഗം

സെ.പീറ്റർ ആൻഡ് പോൾ

 



Latest

Copyrights@2016.