gulf

ദുരിതത്തിന് ഒരു കൈത്താങ്ങുമായി കെ.സി .സി-യും ക്നാനായ ബാങ്കും

Saju Kannampally  ,  2019-01-02 07:26:10amm ബേബി മുളവേലി പ്പുറത്ത്

 

ദുരിതത്തിന് ഒരു കൈത്താങ്ങുമായി കെ.സി .സി-യും ക്നാനായ ബാങ്കും🤝
കുറ്റൂർ : ക്നാനായ കത്തോലിക്ക കോൺഗ്രസ് അതിരൂപതാ  സമിതിയുടെയും ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയത്തിൽ അകപ്പെട്ട പോയ മലങ്കര ഫൊറോനയിലെ കല്ലിശ്ശേരി, തിരുവൻവണ്ടൂർ, തെങ്ങേലി, കുറ്റൂർ , റാന്നി എന്നീ ഇടവകകളിലെ പ്രളയത്തിൽ അകപ്പെട്ട ദുരിതമനുഭവിക്കുന്ന ഇടവകാംഗങ്ങൾക്ക് 2018 ഡിസംബർ 23ആം തീയതി ഞായറാഴ്ച കുറ്റൂർ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് കെ. സി.സി. പ്രസിഡന്റും  കെ.എം.സി.സി.എസ്. ലിമിറ്റഡ്,ചെയർമാനുമായ ശ്രീ സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ-യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് അതിരൂപത വികാരി ജനറാൾ വെരി.റവ.ഫാദർ മൈക്കിൾ വെട്ടിക്കാട്ട് വിവിധ യൂണിറ്റ് പ്രതിനിധികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കോട്ടയം അതിരൂപത മലങ്കര റീജിയൻ വികാരി ജനറാൾ വെരി.റവ.ഫാദർ എബ്രഹാം മണ്ണിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് ശ്രീ.തോമസ് തോമസ് അറയ്ക്കത്തറ സ്വാഗതവും, കുറ്റൂർ  യൂണിറ്റ് സെക്രട്ടറിയും മലങ്കര ഫൊറോനാ ട്രഷററുമായ ശ്രീ.മാത്തുകുട്ടി പാലൂത്ര യോഗത്തിന് കൃതജ്ഞതയും രേഖപ്പെടുത്തി. അതിരൂപതാ ജനറൽസെക്രട്ടറി 
ശ്രീ. ഷൈജി ഓട്ടപ്പള്ളി, 
ട്രഷറർ ശ്രീ.സാബു മുണ്ടകപറമ്പിൽ, എ.കെ.സി.സി പ്രതിനിധി ശ്രീ.ജോസ് തൊട്ടിയിൽ
 എ.ഐ.സി.യു സ്റ്റേറ്റ് സെക്രട്ടറി ശ്രീ.ബേബി 
മുളവേലിപ്പുറത്ത് കനാനായ ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.കെ.പി ജയിംസ് പന്നിവേലിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ തോമസ് ഇലക്കാട്ട് ജെയിംസ് മലേപ്പറമ്പിൽ, കുറ്റൂർ ഇടവക സഹ വികാരി ഫാദർ ഷിജു വട്ടുമ്പുറത്ത് ഓ.എസ്.എച്ച്. തുടങ്ങി വിവിധ യൂണിറ്റുകളിൽ നിന്ന് എത്തിയ ഭാരവാഹികളും കുറ്റൂർ ഇടവകാംഗങ്ങളും  സന്നിഹിതനായിരുന്നു. തുടർന്ന് കെ സി സി അതിരൂപത പ്രസിഡന്റ്  പതാക ഉയർത്തിക്കൊണ്ട് മലങ്കര ഫൊറോനാതല പതാക ദിനം ആചരിച്ചു.
കുറ്റൂർ : ക്നാനായ കത്തോലിക്ക കോൺഗ്രസ് അതിരൂപതാ  സമിതിയുടെയും ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പ്രളയത്തിൽ അകപ്പെട്ട പോയ മലങ്കര ഫൊറോനയിലെ കല്ലിശ്ശേരി, തിരുവൻവണ്ടൂർ, തെങ്ങേലി, കുറ്റൂർ , റാന്നി എന്നീ ഇടവകകളിലെ പ്രളയത്തിൽ അകപ്പെട്ട ദുരിതമനുഭവിക്കുന്ന ഇടവകാംഗങ്ങൾക്ക് 2018 ഡിസംബർ 23ആം തീയതി ഞായറാഴ്ച കുറ്റൂർ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് കെ. സി.സി. പ്രസിഡന്റും  കെ.എം.സി.സി.എസ്. ലിമിറ്റഡ്,ചെയർമാനുമായ ശ്രീ സ്റ്റീഫൻ ജോർജ് എക്സ് എം.എൽ.എ-യുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് അതിരൂപത വികാരി ജനറാൾ വെരി.റവ.ഫാദർ മൈക്കിൾ വെട്ടിക്കാട്ട് വിവിധ യൂണിറ്റ് പ്രതിനിധികൾക്ക് നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു. കോട്ടയം അതിരൂപത മലങ്കര റീജിയൻ വികാരി ജനറാൾ വെരി.റവ.ഫാദർ എബ്രഹാം മണ്ണിൽ ആശംസകൾ അറിയിച്ച് സംസാരിച്ചു. കെ.സി.സി മലങ്കര ഫൊറോന പ്രസിഡന്റ് ശ്രീ.തോമസ് തോമസ് അറയ്ക്കത്തറ സ്വാഗതവും, കുറ്റൂർ  യൂണിറ്റ് സെക്രട്ടറിയും മലങ്കര ഫൊറോനാ ട്രഷററുമായ ശ്രീ.മാത്തുകുട്ടി പാലൂത്ര യോഗത്തിന് കൃതജ്ഞതയും രേഖപ്പെടുത്തി. അതിരൂപതാ ജനറൽസെക്രട്ടറി  ഷൈജി ഓട്ടപ്പള്ളി, 
ട്രഷറർ ശ്രീ.സാബു മുണ്ടകപറമ്പിൽ, എ.കെ.സി.സി പ്രതിനിധി ശ്രീ.ജോസ് തൊട്ടിയിൽ  എ.ഐ.സി.യു സ്റ്റേറ്റ് സെക്രട്ടറി ബേബി മുളവേലി പ്പുറത്ത് കനാനായ ബാങ്ക് മാനേജിംഗ് ഡയറക്ടർ കെ.കെ.പി ജയിംസ് പന്നിവേലിൽ ഡയറക്ടർ ബോർഡ് അംഗങ്ങളായ തോമസ് ഇലക്കാട്ട് ജെയിംസ് മലേപ്പറമ്പിൽ, കുറ്റൂർ ഇടവക സഹ വികാരി ഫാദർ ഷിജു വട്ടുമ്പുറത്ത് ഓ.എസ്.എച്ച്. തുടങ്ങി വിവിധ യൂണിറ്റുകളിൽ നിന്ന് എത്തിയ ഭാരവാഹികളും കുറ്റൂർ ഇടവകാംഗങ്ങളും  സന്നിഹിതനായിരുന്നു. തുടർന്ന് കെ സി സി അതിരൂപത പ്രസിഡന്റ്  പതാക ഉയർത്തിക്കൊണ്ട് മലങ്കര ഫൊറോനാതല പതാക ദിനം ആചരിച്ചു.

 



Latest

Copyrights@2016.