oceana

KSSS ആഗോള ക്നാനായ പ്രതിനിധി സമ്മേളനം കോട്ടയത്ത്

Saju Kannampally  ,  2018-12-23 07:52:40amm സൈമൺ അറുപറ

 

ആഗോള ക്നാനായ പ്രതിനിധി സമ്മേളനം. 
 
ക്നാനായ സമുദായ സംരക്ഷണ സമിതി(ഗടടട) ഒരുക്കുന്ന ക്നാനായ പ്രതിനിധി സമ്മേളനം ജനുവരി മാസം 4 ാം തീയതി രിവിലെ 9 മണിമുതല്‍ 5 മണിവരെ കോട്ടയം കോടിമതയിലുള്ള ഠവല ണശിറീൃെ ഇമഹെേല ഒീലേഹ ല്‍ വച്ച് നടത്തുന്നു. പ്രസ്തുത സംഗമത്തിലേയ്ക്ക് ക്നാനായ സമുദായ അംഗങ്ങളെ ഏവരേയും സ്വാഗതം ചെയ്യുന്നു. ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നു.  
 
ഈ സംഗമത്തില്‍ വച്ച് ഗടടട പ്രസിദ്ധീകരിക്കുന്ന പത്രത്തിന്‍െറ ആദ്യലക്കത്തിന്‍െറ പ്രകാശനം, നാട്ടില്‍ നിന്നും വിദേശത്തുനിന്നുമുള്ള പ്രഗല്‍ഭ ക്നാനായക്കാര്‍ പങ്കെടുക്കുന്ന ഉല്‍ഘാടന സമ്മേളനം, ഗടടട ന് അടുത്ത വര്‍ഷങ്ങളിലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍, څക്നാനായ സമുദായത്തിന്‍െറ ഭാവിچ എന്ന വിഷയം സംബന്ധിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചോദ്യോത്തര വേള, അഭിപ്രായ സമാഹരണം എന്നിവ നടത്തുന്നു. ഗടടട ന്‍െറ ഭാവി പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ചയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 
 
ക്നാനായ അഥവാ തെക്കുംഭാഗ സമുദായത്തിന് അകത്തുനിന്നും പുറത്തുനിന്നും ഭീഷണി വളരുന്നത് തെക്കുംഭാഗ സമുദായത്തിന്‍െറ നിലനില്‍പ്പിനെ ബാധിക്കുമോ എന്ന ഭയം സമുദായ അംഗങ്ങള്‍ക്കിടയില്‍ വളര്‍ന്നിരിക്കുന്നു. സീറോ മലബാര്‍ സഭയോടുള്ള രൂപതാ നേതൃത്വത്തിന്‍െറ അമിത വിധേയത്വവും, സമുദായത്തിന്‍െറ നിലനില്‍പ്പിന് ആവശ്യമായ നയങ്ങള്‍ സ്വീകരിക്കുന്നതില്‍ നമ്മുടെ രൂപതാ നേതൃത്വം വരുത്തുന്ന വീഴ്ചയും, സമുദായത്തേക്കാള്‍ സഭയ്ക്ക് മുന്‍ഗണന കൊടുക്കുന്ന നയങ്ങളും,  സ്വവംശ വിവാഹ നിഷ്ഠയിലധിഷ്ഠിതമായ അംഗത്വമുള്ള സംവിധാനങ്ങള്‍ക്ക് പകരം, അത് നിര്‍ബന്ധമില്ലാത്ത മിഷനുകളും പള്ളികളും സ്ഥാപിക്കുന്നതും നൂറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിക്കുന്ന നമ്മുടെ തെക്കുംഭാഗ സമുദായത്തിന്‍െറ കടയ്ക്കല്‍ കത്തി വയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 
 
സമുദായ അംഗങ്ങളില്‍ നിന്നും മറച്ചുവച്ചിരിക്കുന്ന ഈ പ്രശ്നങ്ങളെയും ഭീഷണികളെയും മറനീക്കി പുറത്തുകൊണ്ടുവരിക, സമുദായ അംഗങ്ങളെ ഇതിനെക്കുറിച്ച് ബോധവാന്‍മാരാക്കുക, സമുദായത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായവരെ സമുദായ മുന്നേറ്റത്തിലൂടെ കണ്ടെത്തുക, സമുദായ അംഗങ്ങളില്‍ ഉണ്ടാവുന്ന മുന്നേറ്റംവഴി നമ്മുടെ രൂപതാ നേതൃത്വത്തില്‍ സമുദായപക്ഷ നിലപാടുകള്‍ സൃഷ്ടിക്കുക, സ്വവംശ വിവാഹ നിഷ്ഠയിലധിഷ്ഠിതമായി നമ്മുടെ സമുദായം നിലനിന്നതും അതിന്‍െറ പ്രാധാന്യവും സമുദായ അംഗങ്ങളിലേയ്ക്കും നമ്മുടെ കുടുംബങ്ങളിലേയ്ക്കും എത്തിക്കുക എന്നിവ ഗടടട ലക്ഷ്യങ്ങളാണ്.  
 
ക്നാനായക്കാര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ ആഗോള സംഗമം ക്നാനായ സമുദായ മുന്നേറ്റത്തിന് ഊര്‍ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല. മേല്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു നടത്തുന്ന സംഗമത്തിലേയ്ക്ക് ഒരിക്കല്‍ കൂടി തെക്കുംഭാഗ സമുദായ അംഗങ്ങള്‍ ഏവരേയും സാദരം ക്ഷണിക്കുന്നു

ക്നാനായ സമുദായ സംരക്ഷണ സമിതി(KSSS) ഒരുക്കുന്ന ക്നാനായ പ്രതിനിധി സമ്മേളനം ജനുവരി മാസം 4 ാം തീയതി രിവിലെ 9 മണിമുതല്‍ 5 മണിവരെ കോട്ടയം കോടിമതയിലുള്ള Windsor Castle Hotel ല്‍ വച്ച് നടത്തുന്നു. പ്രസ്തുത സംഗമത്തിലേയ്ക്ക് ക്നാനായ സമുദായ അംഗങ്ങളെ ഏവരേയും സ്വാഗതം ചെയ്യുന്നു. ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്നു.  

 

ഈ സംഗമത്തില്‍ വച്ച് KSSS പ്രസിദ്ധീകരിക്കുന്ന പത്രത്തിന്‍െറ ആദ്യലക്കത്തിന്‍െറ പ്രകാശനം, നാട്ടില്‍ നിന്നും വിദേശത്തുനിന്നുമുള്ള പ്രഗല്‍ഭ ക്നാനായക്കാര്‍ പങ്കെടുക്കുന്ന ഉല്‍ഘാടന സമ്മേളനം, KSSS ന് അടുത്ത വര്‍ഷങ്ങളിലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കല്‍, څക്നാനായ സമുദായത്തിന്‍െറ ഭാവിچ എന്ന വിഷയം സംബന്ധിച്ച് ചടങ്ങില്‍ പങ്കെടുക്കുന്നവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ചോദ്യോത്തര വേള, അഭിപ്രായ സമാഹരണം എന്നിവ നടത്തുന്നു. KSSS ന്‍െറ ഭാവി പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ചയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 

 

ക്നാനായ അഥവാ തെക്കുംഭാഗ സമുദായത്തിന് അകത്തുനിന്നും പുറത്തുനിന്നും ഭീഷണി വളരുന്നത് തെക്കുംഭാഗ സമുദായത്തിന്‍െറ നിലനില്‍പ്പിനെ ബാധിക്കുമോ എന്ന ഭയം സമുദായ അംഗങ്ങള്‍ക്കിടയില്‍ വളര്‍ന്നിരിക്കുന്നു. സീറോ മലബാര്‍ സഭയോടുള്ള രൂപതാ നേതൃത്വത്തിന്‍െറ അമിത വിധേയത്വവും, സമുദായത്തിന്‍െറ നിലനില്‍പ്പിന് ആവശ്യമായ നയങ്ങള്‍ സ്വീകരിക്കുന്നതില്‍ നമ്മുടെ രൂപതാ നേതൃത്വം വരുത്തുന്ന വീഴ്ചയും, സമുദായത്തേക്കാള്‍ സഭയ്ക്ക് മുന്‍ഗണന കൊടുക്കുന്ന നയങ്ങളും,  സ്വവംശ വിവാഹ നിഷ്ഠയിലധിഷ്ഠിതമായ അംഗത്വമുള്ള സംവിധാനങ്ങള്‍ക്ക് പകരം, അത് നിര്‍ബന്ധമില്ലാത്ത മിഷനുകളും പള്ളികളും സ്ഥാപിക്കുന്നതും നൂറ്റാണ്ടുകളായി നമ്മള്‍ കാത്തുസൂക്ഷിക്കുന്ന നമ്മുടെ തെക്കുംഭാഗ സമുദായത്തിന്‍െറ കടയ്ക്കല്‍ കത്തി വയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

 

സമുദായ അംഗങ്ങളില്‍ നിന്നും മറച്ചുവച്ചിരിക്കുന്ന ഈ പ്രശ്നങ്ങളെയും ഭീഷണികളെയും മറനീക്കി പുറത്തുകൊണ്ടുവരിക, സമുദായ അംഗങ്ങളെ ഇതിനെക്കുറിച്ച് ബോധവാന്‍മാരാക്കുക, സമുദായത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തരായവരെ സമുദായ മുന്നേറ്റത്തിലൂടെ കണ്ടെത്തുക, സമുദായ അംഗങ്ങളില്‍ ഉണ്ടാവുന്ന മുന്നേറ്റംവഴി നമ്മുടെ രൂപതാ നേതൃത്വത്തില്‍ സമുദായപക്ഷ നിലപാടുകള്‍ സൃഷ്ടിക്കുക, സ്വവംശ വിവാഹ നിഷ്ഠയിലധിഷ്ഠിതമായി നമ്മുടെ സമുദായം നിലനിന്നതും അതിന്‍െറ പ്രാധാന്യവും സമുദായ അംഗങ്ങളിലേയ്ക്കും നമ്മുടെ കുടുംബങ്ങളിലേയ്ക്കും എത്തിക്കുക എന്നിവ KSSS ലക്ഷ്യങ്ങളാണ്.  

 

ക്നാനായക്കാര്‍ ജീവിക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ ആഗോള സംഗമം ക്നാനായ സമുദായ മുന്നേറ്റത്തിന് ഊര്‍ജം പകരും എന്ന കാര്യത്തില്‍ സംശയമില്ല. മേല്‍ പറഞ്ഞ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടു നടത്തുന്ന സംഗമത്തിലേയ്ക്ക് ഒരിക്കല്‍ കൂടി തെക്കുംഭാഗ സമുദായ അംഗങ്ങള്‍ ഏവരേയും സാദരം ക്ഷണിക്കുന്നു

Date: January 4th. |Venue: The Windsor Castle Hotel, Kottayam   

 

For Early Registration - 

1. Abraham Veliyath   Phone:9744705988    2. Abraham Naduvathara  Phone:9446777738    Or Send following details to e-mail addresses: knanayasamrakshanasamithy@gmail.com  or ksssglobal1@gmail.com  Name & House Name/Parish/work place/contact no./e-mail 

 



Latest

Copyrights@2016.