oceana

മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷൻറെ അഞ്ചാം വാർഷികം അഭി: ബോസ്കോ പിതാവിന്റെയും പണ്ടാരശ്ശേരി പിതാവിന്റെയും സാന്ന്യധ്യത്തിൽ ആഘോഷിച്ചു.

Editor  ,  2018-12-19 04:05:03amm
മെൽബൺ സെന്റ് മേരിസ് ക്നാനായ മിഷൻറെ അഞ്ചാം വാർഷികം അഭിവന്ദ്യ ബോസ്കോ പിതാവിന്റെയും പണ്ടാരശ്ശേരിയിൽ പിതാവിന്റെയും സാന്ന്യധ്യത്തിൽ  പ്രൗഢഗംഭീരമായി ആഘോഷിച്ചു.
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബൺ അതിന്റെ അഞ്ചാം വാർഷികം ഡിസംബർ 2 ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചർച് ക്ലയിറ്റനിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. കോട്ടയം അതിരൂപതയുടെ സഹായമെത്രാനും സിറോമലബാർ സഭയുടെ യൂത്ത് കമ്മീഷൻ ചെയർമാനുമായ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെട്ട വിശുദ്ധ കുർബ്ബാനയോടുകൂടിയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ക്നാനായ മിഷൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, പ്രഥമ ചാപ്ലിൻ ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി, ഫാ. ഷിബു SAC   എന്നിവർ സഹകാർമികരായിരുന്നു. 
പിന്നീട് നടത്തപ്പെട്ട പൊതു സമ്മേളനത്തിലും കലാപരിപാടികളിലും  മെൽബൺ സിറോമലബാർ രൂപതാധ്യക്ഷൻ  മാർ ബോസ്കോ പുത്തൂർ മുഖ്യ അതിഥിയായിരുന്നു. ക്നാനായ മിഷന്റ വിവിധ കൂടാരയോഗങ്ങളും കെ.സി.വൈ.എലും  അണിയിച്ചൊരുക്കിയ കലാസന്ധ്യയും ബീറ്റ്സ് ബൈ സെന്റ് മേരീസിന്റെ ചെണ്ടമേളവും ആഘോഷങ്ങൾക്ക് വർണ്ണപ്പകിട്ടേകി. 
ക്നാനായ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ബൈബിൾ കലോത്സവത്തിന്റെയും മറ്റു മത്സരങ്ങളുടെയും വിജയികൾക്ക് അഭിവന്ദ്യ പിതാക്കന്മാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഓവർ ഓൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ വൈക ജോ മുരിയാന്മ്യാലിൽ, ശിഖ ജോ മുരിയാന്മ്യാലിൽ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. സ്നേഹ വിരുന്നോടു കൂടി പരിപാടികൾക്ക് തിരശീല വീണു.
കൈക്കാരന്മാരായ ബേബി കരിശ്ശേരിക്കൽ, ആന്റണി പ്ലാക്കൂട്ടത്തിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ, ഭക്ത സംഘടനകളായ മെൽബൺ ക്നാനായ കാത്തലിക് കോൺഗ്രസ്, മെൽബൺ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, കെ.സി.വൈ.എൽ, മിഷ്യൻ ലീഗ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഞ്ചാം വാർഷികാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ നന്ദി അറിയിച്ചു.

 

 

 



Latest

Copyrights@2016.