europe

കലാ വിസ്മയങ്ങള്‍ തീര്‍ത്തുകൊണ്ട് ക്‌നാനായ യുവജന സംഗമത്തിന്(തെക്കന്‍സ് 2018) കവന്‍ട്രിയില്‍ ഉജ്ജ്വല സമാപനം.

Tiju Kannampally  ,  2018-11-26 11:18:31pmm

നവംബർ 24 ശനിയാഴ്ച്ച  കവൻട്രിയിലെ Mercia Venue യിൽ ക്നാനായ യുവജനങ്ങൾ മതിമറന്ന് ആഘോഷിച്ചപ്പോൾ തേക്കൻസ് 2018,  അത് ക്നാനായ ചരിത്രത്താളുകളിൽ ഇടം പിടിച്ചു. ആയിരത്തിലധികം വരുന്ന യുവജനങ്ങൾ  ഡാൻസിലും,സംഗീതത്തിലും , ഡിജെ യിലും  മതിമറന്നു  ആടിയപ്പോൾ, അത്  ക്നാനായ യുവജനങ്ങളുടെ  ഓർഗ നൈസിംഗ് കഴിവിനെയും, അവരുടെ അഭിവാഞ്ജയെയും ,  അവരുടെ കൂട്ടായ്മയുടെയും ഒത്തൊരുമയുടെയോക്കെ പ്രഖ്യാപനമായി മാറി.ആദ്യമായി സംഘടിപ്പിച്ച ഈ യുവജന മാമാങ്കത്തിന് ആയിരത്തിൽ കൂടുതൽ യുവജനങ്ങളും, പിന്നെ വന്ന മാതാപിതാക്കളും അടക്കം1500 കൂടുതൽ ആളുകൾ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്ക്  ഒരിക്കലും മറക്കാനാവാത്ത  കലാ വിസ്മയങ്ങൾ സമ്മാനിച്ചാണ്  തേക്കാൻസ് 2018 പടിയിറങ്ങിയത്. 

 

രാവിലെ 10 മണിക്ക് ഫ്ലാഗ് ഹോസ്റ്റിഗും അതിനുശേഷം  വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ക്നാനായ യുവജന മാമാങ്കം വൈകുന്നേരം ഏഴര യോട് കൂടി സമാപിച്ചു. 800 പേരോളം പങ്കെടുത്ത വിശുദ്ധ കുർബാന , യുവജനങ്ങൾ തങ്ങൾ വിശ്വാസത്തിൻറെ കാര്യത്തിൽ ഒട്ടും പുറകിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു. യുകെയിൽ ആദ്യമായി തന്നെയായിരിക്കാം യുവജനങ്ങൾ മാത്രം പങ്കെടുത്ത ഒരു ലൈവ് ക്വയർ ! അത് കുർബാനയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ലൈവ് choir,യൂണിറ്റ് ഡയറക്ടർ കൂടിയായ ടോമി പടപുരക്കൽ നേതൃത്വം നൽകി.കുർബാന അർപ്പിക്കാൻ യുകെയുടെ പല ഭാഗങ്ങളിൽ നിന്നും  എത്തിയ ഫാ ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ഷന്‍ജു,  ഫാ.തോമസ് കട്ടിയാങ്കൽ, ഫാ.സജി തോട്ടത്തിൽ  എന്നിവർ ക്നാനായ വികാരി ജനറാൾ   ഫാ. സജി മലയിൽ പുത്തൻപുരയിൽ , മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവര്‍ക്കൊപ്പം കുർബാന അർപ്പിച്ചു.

 

കുർബാനയ്ക്കുശേഷം നടന്ന ഒരു ആത്മീയ  പ്രഭാഷണം യുകെ യിൽ  അറിയപ്പെടുന്ന ആത്മീയ പ്രഭാഷകൻ മിസ്റ്റർ റോബർട്ട്. Bells  നടത്തി. നിലവിലുള്ള സെൻട്രൽ കമ്മറ്റി യുകെകെസി വൈ യൽ ലിന് ആദ്യമായി ഒരു തീം സോങ് സമ്മാനിച്ചു. തീം സോങ് ന്റെ  ഉദ്ഘാടനം മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. തീം സോങ് സ്പോൺസർ ചെയ്തത് സ്റ്റോക്കി നിന്നുള്ള ശ്രീ ബിനോയ് തോമസ് ആണ്. ഇതിൻറെ വരികൾ എഴുതിയത് റീത്താ ജിജി രാജപുരം ആണ്. സംഗീതം നൽകിയത് പ്രശസ്ത സംഗീതജ്ഞൻ ഷാന്റി  ആൻറണി യാണ്. ഇത് പാടിയിരിക്കുന്നത് സ്റ്റോക്കിൽ നിന്നുള്ള ജിഷ ബിനോയിയും സഹോദരൻ ജയ്സൺ തോമസുമാണ്.പിന്നീട് നടന്നുനടന്ന അമ്പതോളം യുവജനങ്ങൾ പങ്കെടുത്ത welcome ഡാൻസ് എല്ലാവരുടെയും പ്രശംസ പിടിച്ചു വാങ്ങി. മുൻ ഡാൻസ് ഒളിമ്പ്യ നും ലെസ്റ്ററിൽ നിന്നുമുള്ള നിന്നുള്ള കെസിവൈഎൽ അംഗവും ആയ ശ്രീ ടോണി വഞ്ചിന്താനം ആയിരുന്നു  കൊറിയോഗ്രാഫി ചെയ്തത്.വെൽക്കം ഡാൻസ് ഗാനം എഴുതിയത് ശ്രീ ടോമി പടപുരക്കലും ശ്രീ സിന്റോ വെട്ടുകല്ലേലും ചേർന്നാണ്. 

 

അതിനുശേഷം നടന്ന പബ്ലിക് മീറ്റിങ്ങിൽ യു കെ കെ സി വൈ എൽ പ്രസിഡൻറ് ശ്രീ ജോണി മലയ മുണ്ടയ്ക്കൽ അധ്യക്ഷനായിരുന്നു. യുകെയിലെ ക്നാനായ യുവജനങ്ങൾ എന്നും സഭയോടും സഭാപിതാക്കന്മാരും ഒപ്പം നിന്നു വിശ്വാസം കാത്തു സംരക്ഷിക്കുമെന്നും സമുദായത്തോടൊപ്പം ചേർന്ന്  ,  തനിമയും, പൈതൃകവും എന്തുവിലകൊടുത്തും കാത്തു  പരിപാലിക്കും എന്നും പ്രഖ്യാപിച്ചു. എത്ര വെല്ലുവിളികൾ ഉണ്ടായാലും ക്നാനായ ജനതയുടെ ഭാവി യുവജനങ്ങളുടെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന് പ്രസിഡണ്ട് മാതാപിതാക്കൾക്ക്  ഉറപ്പു കൊടുത്തു. പ്രസിഡണ്ടിന്റെ   വാക്കുകൾ ക്നാനായ യുവജനങ്ങളുടെ വികാരവും വിചാരവും  ആത്മവിശ്വാസവും , സഭയൊടും സമുദായത്തോടുമുള്ള യുവാക്കളുടെ   പ്രതിബദ്ധതയും  വിളിച്ചോതുന്നതായിരുന്നു. തെക്കൻ സ് 2018 ന്റേ മുഖ്യ  അതിഥിയായി എത്തിയത് കോട്ടയം രൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആയിരുന്നു.

 

ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ വ്യക്തിപരമായും സാമൂഹികമായും  നേരിടുന്ന സോഷ്യൽ മീഡിയയുടെ വെല്ലുവിളികൾ നമ്മൾ വിവേക് തോടുകൂടി മനസ്സിലാക്കണമെന്നും അതനുസരിച്ച് പ്രവർത്തിക്കണമെന്നും  ഓർമ്മപ്പെടുത്തി. സോഷ്യൽമീഡിയയിൽ നമ്മൾ ഇടുന്ന പോസ്റ്റുകൾ മൂന്നുവട്ടം ആലോചിച്ച ശേഷം മാത്രമേ നമ്മൾ പോസ്റ്റ് ചെയ്യാവൂ എന്ന് ഓർമ്മപ്പെടുത്തി.യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലയിൻ സജിമലയിൽ പുത്തൻപുരയിൽ പിന്നീട് സംസാരിച്ചു. യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ് ആശംസകൾ നേർന്നു. വിമൻസ് ഫോറം പ്രസിഡണ്ട് ടെസ്സി മാവേലി യും ആശംസകൾ നേർന്നു. നയന ബാബു എല്ലാവർക്കും നന്ദിയും അറിയിച്ചു. 

 

pips സഹോദരിമാരായ  Gem pips, Gen Pips, Don pips,  എന്നിവർ  ഉൾപ്പെടെ  Cheslee sunny, Shawn Tommy Padapurackal,  ഷാനു ഷായി, ആരുഷി ജൈമോൻ, സ്റ്റീഫൻ ടോം, ജെയിംസ് ടോം തുടങ്ങിയ യുവ താരങ്ങൾ കൂടി ഒത്തു ചേർന്നപ്പോൾ UKKCYL മ്യൂസിക് ഗ്രൂപ്പിന്റെ  മ്യൂസിക് പെർഫോമൻസും ക്വിയറും  എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. നമ്മിൽ നിന്ന് വിടവാങ്ങിയ   വയലിൻ ഇതിഹാസം  ബലഭാകരിന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് കാണികളിൽ ആവേഷമുയർത്തി  UKKCYL മ്യൂസിക് ഗ്രൂപ്പ്,  തെക്കൻസ് 2018 നെ സമാനതകളില്ലാത്ത ഒരു യുവജന മാമാങ്കം ആക്കി മാറ്റി. യുവജനങ്ങളുടെ ക്രിയേറ്റിവിറ്റി പ്രകടമാക്കിയ സ്റ്റേജും യുവജനങ്ങൾക്കായി  ഫോട്ടോ ബൂത്തുകളും എല്ലാം ഒരുക്കിയ സ്റ്റേജ് ഡെക്കറേഷൻ കമ്മറ്റിക്ക്  നേതൃത്വം നൽകിയ നവീന കുമ്പുക്കൽ പ്രത്യേകം പ്രശംസയർഹിക്കുന്നു.അതിനുശേഷം നടന്ന സിനിമാറ്റിക് ഡാൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. ഓരോ ഡാൻസിനും യുവജനങ്ങൾ മതിമറന്ന്  തകർത്താടുന്നതും കാണാമായിരുന്നു .

 

സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ച മാഞ്ചസ്റ്റർ ,ലിവർപൂൾ ,ലെസ്റ്റർ ബിർമിംഘം, ആസ്റ്റൻ യൂണിവേഴ്സിറ്റി ഗേൾസ് , ബ്രിസ്റ്റോൾ എന്നീ യൂണിറ്റുകളുടെ  പെർഫോമൻസ് കേരളത്തിലെ ഏത് ഡാൻസ് റിയാലിറ്റി ഷോകളോട് കിടപിടിക്കുന്ന തരത്തിൽ അത്യുജ്ജ്വലമായിരുന്നു.അതിനുശേഷം നടന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള DJ ചെയ്ത എബിൻ അലക്സ്  യുവജനങ്ങളെ ആവേശത്തിൽ ആറാടിച്ചു. ഓരോ ഗാനത്തോടൊപ്പം എല്ലാ യുവജനങ്ങളും ചുവടുവച്ചപ്പോൾ കണ്ടുനിന്ന മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇതൊരു പുതിയ അനുഭവമായി മാറി. പ്രോഗ്രാം കമ്മറ്റിയുടെ ചുമതല വഹിച്ചത് നൈന ബാബു ആയിരുന്നു. ആടിയും പാടിയും നട വിളിച്ചും ക്നാനായ ഗീതങ്ങൾ ആലപിച്ചും കവെന്‍ററിയിലെ Mercia Venue   നെ ക്നാനായ നഗരമാക്കി മാറ്റിക്കൊണ്ട്  യുവജനങ്ങൾ "തെക്കൻ സ്  2018 " നെ രണ്ടുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. ക്നാനായ യുവജന മാമാങ്കം തെക്കൻ സ് 2018 ന്,  കമ്മിറ്റിയംഗങ്ങളായ സെക്രട്ടറി സ്റ്റീഫൻ tom,  രജിസ്ട്രേഷൻ ചുമതല വഹിച്ച ട്രഷറർ സ്റ്റെഫിൻ ഫിലിപ്പ്, കമ്മിറ്റിയംഗങ്ങളായ നവീന കുമ്പുക്കൽ, നയന ബാബു  എന്നിവർ നേതൃത്വംനൽകി. 

 

നാഷണൽ ഡയറക്ടേഴ്സ് ആയ സിന്റോ വെട്ടുകല്ലേൽ , ജോമോൾ സന്തോഷ് എന്നിവരുടെ ഗൈഡൻസിൽ എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നായി പ്രവർത്തിച്ചപ്പോൾ അതുകൂട്ടയ്മയുടെ  വിജയമായി മാറി.തെക്കൻ സ് 2018 ന്റെ  ആങ്കറിംഗ് നിർവഹിച്ച നിമിഷ ബേബി , ഷിബിൻ വടക്കേക്കര, ഡോണ ജോഷ്, ഷാനു ഷായി, യേശുദാസ്,  എന്നിവരാണ് പരിപാടികൾ വളരെ തന്മയത്വത്തോടുകൂടി  കാണികളിലേക്ക് എത്തിച്ചത്.  പ്രോഗ്രാമുകൾ  മികവുറ്റതാക്കാൻ കുട്ടികളെ  സപ്പോർട്ട് ചെയ്തത്  മുൻകാല നാഷണൽ ഡയറക്ടർ ഷെറി ബേബി ആയിരുന്നു. 25 വർഷം ദാമ്പത്യം പൂർത്തിയാക്കിയ മാതാപിതാക്കളെ UKKCYL   ആദരിച്ചു. അതുപോലെതന്നെ, KCYL ലിൽ നിന്നും വിവാഹം കഴിച്ച പുതു ദമ്പതിമാരെ യുവജനങ്ങൾ ആദരിച്ചു.വിവിധ യൂണിറ്റുകളിൽ നിന്നും വന്ന ഡയറക്ടേഴ്സ് അതുപോലെ കുട്ടികളോടൊപ്പം വന്ന മാതാപിതാക്കൾ എല്ലാവരും ചേർന്ന് ഒരുമയോടെ സഹകരിച്ചപ്പോൾ തെക്കൻ സ് 2018 യാഥാർത്ഥ്യ മായി. പരിപാടിക്ക് വന്ന ആളുകൾക്ക് ഭക്ഷണം ഒരുക്കുന്നതിന്റെ മേൽനോട്ടം വഹിച്ചത് ലിവർപൂൾ  യൂണിറ്റ്  ഡയറക്ടർ ആയ തോമസ്കുട്ടി ജോർജ് ആയിരുന്നു. തെക്കൻ  സ് 2018 ന്റെ  സൗണ്ട്  അതിൻറെ കൃത്യതയിൽ ചെയ്തു തന്നത് റെക്സ് ജോസ് ആയിരുന്നു.

തെക്കൻ സ് 2018 ന്റെ  മെഗാ സ്പോൺസർ   അലൈഡ് ഫിനാൻസ്  ടീം ആയിരുന്നു. 

പരിപാടി ലൈവ് ആയി telecast ചെയ്തത് ക്നാനായ വോയ്സ് ടീം ആയിരുന്നു. അതിൻറെ ലൈവ്  ഇപ്പോഴും available ആണ്.

https://www.youtube.com/watch?time_continue=4&v=Sg51vrh68gI

 

 

 

 

 

 

 

 

കഴിഞ്ഞ ശനിയാഴ്ച്ച നവംബർ 24   ന് കവെന്‍റെയിലെ Mercia Venue യിൽ ക്നാനായ യുവജനങ്ങൾ മതിമറന്ന് ആഘോഷിച്ചപ്പോൾ തേക്കൻസ് 2018,  അത് ക്നാനായ ചരിത്രത്താളുകളിൽ ഇടം പിടിച്ചു. ആയിരത്തിലധികം വരുന്ന യുവജനങ്ങൾ  ഡാൻസിലും , സംഗീതത്തിലും , ഡിജെ യിലും   മതിമറന്നു  ആടിയപ്പോൾ, അത്  ക്‌നനയ യുവജനങ്ങളുടെ  ഓർഗ നൈസിംഗ്    കഴിവിനെയും, അവരുടെ അഭിവാഞ്ജയെയും ,  അവരുടെ കൂട്ടായ്മയുടെയും ഒത്തൊരുമ യുടെയോക്കെ പ്രഖ്യാപനമായി മാറി. 
ആദ്യമായി സംഘടിപ്പിച്ച ഈ യുവജന മാമാങ്കത്തിന് ആയിരത്തിൽ കൂടുതൽ യുവജനങ്ങളും, പിന്നെ വന്ന മാതാപിതാക്കളും അടക്കം1500 കൂടുതൽ ആളുകൾ പങ്കെടുത്തു. പരിപാടികളിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങൾക്ക്  ഒരിക്കലും മറക്കാനാവാത്ത  കലാ വിസ്മയങ്ങൾ സമ്മാനിച്ചാണ്  തേക്കാൻസ് 2018 പടിയിറങ്ങിയത്. 
രാവിലെ 10 മണിക്ക് ഫ്ലാഗ് ഹോസ്റ്റിഗും അതിനുശേഷം  വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച ക്നാനായ യുവജന മാമാങ്കം വൈകുന്നേരം ഏഴര യോട് കൂടി സമാപിച്ചു. 800 പേരോളം പങ്കെടുത്ത വിശുദ്ധ കുർബാന , യുവജനങ്ങൾ തങ്ങൾ വിശ്വാസത്തിൻറെ കാര്യത്തിൽ ഒട്ടും പുറകിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു. യുകെയിൽ ആദ്യമായി തന്നെയായിരിക്കാം യുവജനങ്ങൾ മാത്രം പങ്കെടുത്ത ഒരു ലൈവ് ക്വയർ ! അത് കുർബാനയെ കൂടുതൽ ഭക്തിസാന്ദ്രമാക്കി. ലൈവ് choir , യൂണിറ്റ് ഡയറക്ടർ കൂടിയായ ടോമി പടപുരയ്ക്കൽ നേതൃത്വം നൽകി. കുർബാന അർപ്പിക്കാൻ യുകെയുടെ പല ഭാഗങ്ങളിൽ നിന്നും  എത്തിയ fr Jose തേക്ക് നിക്കുന്നനിക്കുന്നതിൽ , fr shanju,  fr. തോമസ് കട്ടിയാങ്കൽ  എന്നിവർ ക്നാനായ വികാരി ജനറാൾ   fr സജി മലയിൽ പുത്തൻപുരയിൽ , മാർ ജോസഫ് പണ്ടാര സ്സേരിൽ ഏണീവർക്കൊപ്പം കുർബാന അർപ്പിച്ചു.
കുർബാനയ്ക്കുശേഷം നടന്ന ഒരു ആത്മീയ  പ്രഭാഷണം യുകെ യിൽ  അറിയപ്പെടുന്ന ആത്മീയ പ്രഭാഷകൻ മിസ്റ്റർ റോബർട്ട്. Bells  നടത്തി. 
നിലവിലുള്ള സെൻട്രൽ കമ്മറ്റി യുകെകെസി വൈ യൽ ലിന് ആദ്യമായി ഒരു തീം സോങ് സമ്മാനിച്ചു.
തീം സോങ് ന്റെ  ഉദ്ഘാടനം മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് നിർവഹിച്ചു. തീം സോങ് സ്പോൺസർ ചെയ്തത് സ്റ്റോക്കി നിന്നുള്ള ശ്രീ ബിനോയ് തോമസ് ആണ്. ഇതിൻറെ വരികൾ എഴുതിയത് റീത്താ ജിജി രാജപുരം ആണ്. സംഗീതം നൽകിയത് പ്രശസ്ത സംഗീതജ്ഞൻ ഷാന്റി  ആൻറണി യാണ്. ഇത് പാടിയിരിക്കുന്നത് സ്റ്റോക്കിൽ നിന്നുള്ള ജിഷ ബിനോയിയും സഹോദരൻ ജയ്സൺ തോമസുമാണ്.
പിന്നീട് നടന്നുനടന്ന അമ്പതോളം യുവജനങ്ങൾ പങ്കെടുത്ത welcome ഡാൻസ് എല്ലാവരുടെയും പ്രശംസ പിടിച്ചു വാങ്ങി. മുൻ ഡാൻസ് ഒളിമ്പ്യ നും ലെസ്റ്ററിൽ നിന്നുമുള്ള നിന്നുള്ള കെസിവൈഎം അംഗവും ആയ ശ്രീ ടോണി വഞ്ചിത്താനം ആയിരുന്നു  കൊറിയോഗ്രാഫി ചെയ്തത്.
വെൽക്കം ഡാൻസ് ഗാനം എഴുതിയത് ശ്രീ ടോമി പടം ഒരിക്കലും ശ്രീ സിന്റോ വെട്ടുകല്ലേൽ ഉം ചേർന്നാണ്. 
അതിനുശേഷം നടന്ന പബ്ലിക് മീറ്റിങ്ങിൽ യു കെ കെ സി വൈ എൽ പ്രസിഡൻറ് ശ്രീ ജോണി മലയ മുണ്ടയ്ക്കൽ അധ്യക്ഷനായിരുന്നു. 
യുകെയിലെ ക്നാനായ യുവജനങ്ങൾ എന്നും സഭയോടും സഭാപിതാക്കന്മാരും ഒപ്പം നിന്നു വിശ്വാസം കാത്തു സംരക്ഷിക്കുമെന്നും സമുദായത്തോടൊപ്പം ചേർന്ന്  ,  തനിമയും, പൈതൃകവും എന്തുവിലകൊടുത്തും കാത്തു  പരിപാലിക്കും എന്നും പ്രഖ്യാപിച്ചു. 
എത്ര വെല്ലുവിളികൾ ഉണ്ടായാലും ക്നാനായ ജനതയുടെ ഭാവി യുവജനങ്ങളുടെ കയ്യിൽ സുരക്ഷിതമായിരിക്കുമെന്ന് പ്രസിഡണ്ട് മാതാപിതാക്കൾക്ക്  ഉറപ്പു കൊടുത്തു.
പ്രസിഡണ്ടിന്റെ   വാക്കുകൾ ക്നാനായ യുവജനങ്ങളുടെ വികാരവും വിചാരവും 
ആത്മവിശ്വാസവും , സഭയൊടും സമുദായത്തോടുമുള്ള യുവാക്കളുടെ  
പ്രതിബദ്ധതയും  വിളിച്ചോതുന്നതായിരുന്നു.
തെക്കൻ സ് 2018 ന്റേ മുഖ്യ  അതിഥിയായി എത്തിയത് കോട്ടയം രൂപതയുടെ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആയിരുന്നു.
ഇന്നത്തെ കാലഘട്ടത്തിൽ നമ്മൾ വ്യക്തിപരമായും സാമൂഹികമായും  നേരിടുന്ന സോഷ്യൽ മീഡിയയുടെ വെല്ലുവിളികൾ നമ്മൾ വിവേക് തോടുകൂടി മനസ്സിലാക്കണമെന്നും അതനുസരിച്ച് പ്രവർത്തിക്കണമെന്നും  ഓർമ്മപ്പെടുത്തി. സോഷ്യൽമീഡിയയിൽ നമ്മൾ ഇടുന്ന പോസ്റ്റുകൾ മൂന്നുവട്ടം ആലോചിച്ച ശേഷം മാത്രമേ നമ്മൾ പോസ്റ്റ് ചെയ്യാവൂ എന്ന് ഓർമ്മപ്പെടുത്തി.
യു കെ കെ സി വൈ എൽ നാഷണൽ ചാപ്ലയിൻ സജിമലയിൽ പുത്തൻപുരയിൽ പിന്നീട് സംസാരിച്ചു.
യുകെകെസിഎ പ്രസിഡണ്ട് തോമസ് ജോസഫ് ആശംസകൾ നേർന്നു. വിമൻസ് ഫോറം പ്രസിഡണ്ട് ടെസ്സി മാവേലി യും ആശംസകൾ നേർന്നു. നയന ബാബു എല്ലാവർക്കും നന്ദിയും അറിയിച്ചു. 
അതിനുശേഷം pips സഹോദരങ്ങൾ അവതരിപ്പിച്ച ഒരു മ്യൂസിക് പെർഫോമൻസ് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. നമ്മിൽ നിന്ന് വിടവാങ്ങിയ   വയലിൻ ഇതിഹാസം  ബലഭാകരിന് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് കാണികളിൽ ആവേഷമുയർത്തി   യുകെയിലെ അറിയപ്പെടുന്ന pips സഹോദരങ്ങൾ തെക്കൻ സ് 2018 നെ സമാനതകളില്ലാത്ത ഒരു യുവജന മാമാങ്കം ആക്കി മാറ്റി.
യുവജനങ്ങളുടെ ക്രിയേറ്റിവിറ്റി പ്രകടമാക്കിയ സ്റ്റേജും യുവജനങ്ങൾക്കായി  ഫോട്ടോ ബൂത്തുകളും എല്ലാം ഒരുക്കിയ സ്റ്റേജ് ഡെക്കറേഷൻ കമ്മറ്റിക്ക്  നേതൃത്വം നൽകിയ നവീന കുമ്പുക്കൽ പ്രത്യേകം പ്രശംസയർഹിക്കുന്നു.
അതിനുശേഷം നടന്ന സിനിമാറ്റിക് ഡാൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.
ഓരോ ഡാൻസിനും യുവജനങ്ങൾ മതിമറന്ന് തകർത്താടുന്ന തും കാണാമായിരുന്നു .
സിനിമാറ്റിക് ഡാൻസ് അവതരിപ്പിച്ച മാഞ്ചസ്റ്റർ ,ലിവർപൂൾ ,ലെസ്റ്റർ ബിർമിംഘം, ആസ്റ്റൻ യൂണിവേഴ്സിറ്റി ഗേൾസ് എന്നിവരുടെ പെർഫോമൻസ് കേരളത്തിലെ ഏത് ഡാൻസ് റിയാലിറ്റി ഷോകളോട് കിടപിടിക്കുന്ന തരത്തിൽ അത്യുജ്ജ്വലമായിരുന്നു.
അതിനുശേഷം നടന്ന യുവജനങ്ങൾക്കുവേണ്ടിയുള്ള ഡിജെ യുവജനങ്ങളെ ആവേശത്തിൽ ആറാടിച്ചു. ഓരോ ഗാനത്തോടൊപ്പം എല്ലാ യുവജനങ്ങളും ചുവടുവച്ചപ്പോൾ കണ്ടുനിന്ന മാതാപിതാക്കൾക്കും മറ്റുള്ളവർക്കും ഇതൊരു പുതിയ അനുഭവമായി മാറി. പ്രോഗ്രാം കമ്മറ്റിയുടെ ചുമതല വഹിച്ചത് നൈന ബാബു ആയിരുന്നു.
ആടിയും പാടിയും നട വിളിച്ചും ക്നാനായ ഗീതങ്ങൾ ആലപിച്ചും Mercia Venue   നെ ക്നാനായ നഗരമാക്കി മാറ്റിക്കൊണ്ട്  യുവജനങ്ങൾ തെക്കൻ സ്  2018 നെ രണ്ടുകയ്യും നീട്ടി ഏറ്റെടുക്കുകയായിരുന്നു. 
ക്നാനായ യുവജന മാമാങ്കം തെക്കൻ സ് 2018 ന്,  കമ്മിറ്റിയംഗങ്ങളായ സെക്രട്ടറി സ്റ്റീഫൻ tom,  രജിസ്ട്രേഷൻ ചുമതല വഹിച്ച ട്രഷറർ സ്റ്റെഫിൻ ഫിലിപ്പ്, കമ്മിറ്റിയംഗങ്ങളായ നവീന കുമ്പുക്കൽ, നയന ബാബു  എന്നിവർ നേതൃത്വംനൽകി. 
നാഷണൽ ഡയറക്ടേഴ്സ് ആയ സിന്റോ വെട്ടുകല്ലേൽ , ജോമോൾ സന്തോഷ് എന്നിവരുടെ ഗൈഡൻസ് ഇൽ എല്ലാ കമ്മറ്റി അംഗങ്ങളും ഒന്നായി പ്രവർത്തിച്ചപ്പോൾ അതുകൂട്ടയ്മയുടെ   വിജയമായി മാറി.
 തെക്കൻ സ് 2018 ന്റെ  ആങ്കറിംഗ് നിർവഹിച്ച നിമിഷ ബേബി , ഷിബിൻ വടക്കേക്കര, ഡോണ ജോഷ്, ഷാനു എന്നിവരാണ് പരിപാടികൾ വളരെ തന്മയത്വത്തോടുകൂടി  കാണികളിലേക്ക് എത്തിച്ചത്. 
25 വർഷം ദാമ്പത്യം പൂർത്തിയാക്കിയ മാതാപിതാക്കളെ ആദരിച്ചു. അതുപോലെതന്നെ, kcyl ലിൽ നിന്നും വിവാഹം കഴിച്ച പുതു ദമ്പതിമാരെ യുവജനങ്ങൾ ആദരിച്ചു.
വിവിധ യൂണിറ്റുകളിൽ നിന്നും വന്ന ഡയറക്ടേഴ്സ് അതുപോലെ കുട്ടികളോടൊപ്പം വന്ന മാതാപിതാക്കൾ എല്ലാവരും ചേർന്ന് ഒരുമയോടെ സഹകരിച്ചപ്പോൾ തെക്കൻ സ് 2018 യാഥാർത്ഥ്യ മായി. 
പരിപാടി സ്പോൺസർ ചെയ്തത്  അലൈഡ് ഫിനാൻസ് ആയിരുന്നു. 
പരിപാടി ലൈവ് ആയി telecast ചെയ്തത് ക്നാനായ വോയ്സ് ടീം ആയിരുന്നു. അതിൻറെ ലൈവ്  ഇപ്പോഴും available ആണ്.
KVTV | The First Live Streaming Prevasi channel for Malayalees | @Roku KVTV MAIN

 Latest

Copyrights@2016.