india
കെ.സി.ഡബ്ല്യു.എ ജന്മദിന വാര്‍ഷികാഘോഷവും സമ്മേളനവും നവംബര്‍ 27 ന് ചൈതന്യയില്‍.

കോട്ടയം അതിരൂപതയുടെ വനിത അല്മായ സംഘടനയായ കെ.സി.ഡബ്ല്യു.എ യുടെ ജന്മദിന വാര്‍ഷികാഘോഷങ്ങളും പൊതുസമ്മേളനവും നവംബര്‍ 27-ാം തീയതി ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ചൈതന്യയില്‍ സംഘടിപ്പിക്കും. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് പ്രൊഫ. മേഴ്സി ജോണ്‍ അദ്ധ്യക്ഷതവഹിക്കുന്ന യോഗത്തില്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. കെ.സി.സി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്സ് എം.എല്‍.എ, സീറോ മലബാര്‍ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി.റീത്താമ്മ, കെ.സി.വൈ.എല്‍ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയില്‍, കെ.സി.ഡബ്ല്യു.എ സെക്രട്ടറി സിന്‍സ് പാറേല്‍, ട്രഷറര്‍ ബീന മാക്കീല്‍, വൈസ് പ്രസിഡന്റ് ജെസ്സി ചെറുപറമ്പില്‍, ജോയിന്റ് സെക്രട്ടറി മേഴ്സി വെട്ടുകുഴിയില്‍ എന്നിവര്‍ പ്രസംഗിക്കും. ദിനാചരണത്തോടനുബന്ധിച്ച് സംഘടനയുടെ പ്രവര്‍ത്തന അവലോകനവും പോയവര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടിന്റെയും കണക്കിന്റെയും അവതരണവും നടത്തപ്പെടും. കൂടാതെ കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.