india

പടമുഖം ഫൊറോന- സമുദായ നേതൃസംഗമം സംഘടിപ്പിച്ചു

Tiju Kannampally  ,  2018-11-09 02:40:58amm

തടിയമ്പാട്: തനിമയും ഒരുമയും വിശ്വാസനിറവും പരിരക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പടമുഖം ഫൊറോന നേതൃസംഗമം സംഘടിപ്പിച്ചു. തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഫൊറോനയിലെ ഇടവക വികാരിമാര്‍, സമര്‍പ്പിത പ്രതിനിധികള്‍, കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ഫൊറോന-യൂണിറ്റ് ഭാരവാഹികള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ 85 പേര്‍ പങ്കെടുത്തു. സമുദായ പൈതൃക  സംരക്ഷണത്തിലുള്ള അതിരൂപത നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമുദായാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയോ ഭിന്നതയോ ഉണ്ടാകാന്‍ ഇടവരാതെ ഒറ്റക്കെട്ടായി മുന്നേറണമെന്നും കുട്ടികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ച് വിശ്വാസ പരിശീലനത്തിലും സമുദായ അവബോധം വളര്‍ത്തുന്നതിലും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുവാന്‍ സംഘടനകള്‍ ഉത്സാഹിക്കണമെന്നും യോഗം വിലയിരുത്തി.  സ്വവംശവിവാഹനിഷ്ഠ പാലിക്കുകയെന്നതാണ് സമുദായത്തിന്റെ ഭാവി സുരക്ഷിതത്വത്തിന് അനിവാര്യമെന്നതിനാല്‍ ഇക്കാര്യത്തില്‍ സമുദായസംഘടനകള്‍ കൂടുതല്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ യോഗം നിര്‍ദ്ദേശിച്ചു.  ഇടവക ഫൊറോനതലത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തിലുണ്ടായി. 

അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.സി.വൈ.എല്‍ വൈസ് പ്രസിഡന്റ് സ്റ്റെഫി കപ്ലങ്ങാട്ട്, പടമുഖം കെ.സി.സി ഫൊറോന പ്രസിഡന്റ് ഷാജി കണ്ടച്ചാംകുന്നേല്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജിബി തെങ്ങനാട്ട്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ബോഹിത് ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോ ഇടവകയിലും സംഘടനാ ഭാരവാഹികളുടെ സംയുക്തയോഗങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. 

 

പടമുഖം ഫൊറോന- സമുദായ നേതൃസംഗമം സംഘടിപ്പിച്ചു
തടിയമ്പാട്: തനിമയും ഒരുമയും വിശ്വാസനിറവും പരിരക്ഷിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ട് പടമുഖം ഫൊറോന നേതൃസംഗമം സംഘടിപ്പിച്ചു. തടിയമ്പാട് മരിയസദന്‍ അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സംഗമത്തില്‍ ഫൊറോനയിലെ ഇടവക വികാരിമാര്‍, സമര്‍പ്പിത പ്രതിനിധികള്‍, കെ.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ ഫൊറോന-യൂണിറ്റ് ഭാരവാഹികള്‍, തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരുള്‍പ്പടെ 85 പേര്‍ പങ്കെടുത്തു. സമുദായ പൈതൃക  സംരക്ഷണത്തിലുള്ള അതിരൂപത നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. സമുദായാംഗങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയോ ഭിന്നതയോ ഉണ്ടാകാന്‍ ഇടവരാതെ ഒറ്റക്കെട്ടായി മുന്നേറണമെന്നും കുട്ടികളെയും യുവജനങ്ങളെയും കേന്ദ്രീകരിച്ച് വിശ്വാസ പരിശീലനത്തിലും സമുദായ അവബോധം വളര്‍ത്തുന്നതിലും ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുവാന്‍ സംഘടനകള്‍ ഉത്സാഹിക്കണമെന്നും യോഗം വിലയിരുത്തി.  സ്വവംശവിവാഹനിഷ്ഠ പാലിക്കുകയെന്നതാണ് സമുദായത്തിന്റെ ഭാവിസുരക്ഷിതത്വത്തിന് അനിവാര്യമെന്നതിനാല്‍ ഇക്കാര്യത്തില്‍ സമുദായസംഘടനകള്‍ കൂടുതല്‍ അവബോധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാന്‍ യോഗം നിര്‍ദ്ദേശിച്ചു.  ഇടവക ഫൊറോനതലത്തില്‍ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യോഗത്തിലുണ്ടായി. 
അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിച്ചു. പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേല്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോണ്‍ മൂലക്കാട്ട്, കെ.സി.വൈ.എല്‍ വൈസ് പ്രസിഡന്റ് സ്റ്റെഫി കപ്ലങ്ങാട്ട്, പടമുഖം കെ.സി.സി ഫൊറോന പ്രസിഡന്റ് ഷാജി കണ്ടച്ചാംകുന്നേല്‍, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജിബി തെങ്ങനാട്ട്, കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ് ബോഹിത് ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഓരോ ഇടവകയിലും സംഘടനാ ഭാരവാഹികളുടെ സംയുക്തയോഗങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചു. 

 

 



Latest

Copyrights@2016.