india

പടമുഖം ഫൊറോന സമുദായ നേതൃസംഗമം തടിയമ്പാട് സംഘടിപ്പിക്കുന്നു

Tiju Kannampally  ,  2018-11-09 12:57:40amm

പടമുഖം ഫൊറോന സമുദായ നേതൃസംഗമം
നവംബർ 9 ന് തടിയമ്പാട്  
അതിരൂപതയിലെ അൽമായ സംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് , ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ   ക്‌നാനായ കാത്തലിക് യൂത്ത് ലീഗ്എന്നിവയുടെ  പടമുഖം ഫൊറോന നേതൃസംഗമം  നവംബർ 9 വെള്ളിയാഴ്ച തടിയമ്പാട് സംഘടിപ്പിക്കുന്നു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്ത് ക്ലാസ്സ് നയിക്കും.  പടമുഖം ഫൊറോന വികാരി ഫാ. ബെന്നി കന്നുവെട്ടിയേൽ അദ്ധ്യക്ഷത വഹിക്കും.  കെ.സി.സി അതിരൂപതാ പ്രസിഡന്റ് സ്റ്റീഫൻ ജോർജ്ജ് എക്‌സ്.എം.എൽ.എ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഡോ.മേഴ്‌സി ജോൺ മൂലക്കാട്ട്, കെ.സി.വൈ.എൽ പ്രസിഡന്റ് ബിബീഷ് ഓലിക്കമുറിയിൽ, പടമുഖം കെ.സി.സി ഫൊറോന പ്രസിഡന്റ് ഷാജി കണ്ടച്ചാംകുന്നേൽ, കെ.സി.ഡബ്ല്യു.എ ഫൊറോന പ്രസിഡന്റ് ജിബി തെങ്ങനാട്ട്, കെ.സി.വൈ.എൽ ഫൊറോന പ്രസിഡന്റ് രോഹിത് ജോൺസൺ എന്നിവർ പ്രസംഗിക്കും. അതിരൂപതയിലെ സമുദായ സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുവാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സംഗമത്തിൽ  വികാരിമാരും കെ.സി.സി.സി, കെ.സി.ഡബ്ല്യു.എ, കെ.സി.വൈ.എൽ എന്നീ സംഘടനകളുടെ ഫൊറോന, യൂണിറ്റ് ഭാരവാഹികളും  പങ്കെടുക്കും. സമുദായ സംഘടനകളുടെ കൂട്ടായ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം സഭയുടെയും സമുദായത്തിന്റെയും വളർച്ചയ്ക്കുതകുന്ന തുടർ പ്രവർത്തനങ്ങൾക്ക് നേതൃസംഗമത്തിൽ രൂപം നൽകും.  
ഫാ. ബെന്നി കന്നുവെട്ടിയേൽ
(ഫൊറോന വികാരി, പടമുഖം)

Latest

Copyrights@2016.