india

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ സി വി രാമൻ അനുസ്മരണവും ശാസ്ത്രരംഗം ഉദ്ഘാടനവും നടത്തപ്പെട്ടു.

Tiju Kannampally  ,  2018-11-08 03:21:10amm

പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ സി വി രാമൻ അനുസ്മരണവും ശാസ്ത്രരംഗം ഉദ്ഘാടനവും നടത്തി
പയ്യാവൂർ :ഭാരതം ദർശിച്ച അതുല്യ ശാസ്ത്ര പ്രതിഭ സി വി രാമൻ അനുസ്മരണവും സ്‌കൂളിലെ ശാസ്ത്രരംഗം ഉദ്ഘാടനവും സമുചിതമായി പയ്യാവൂർ സേക്രഡ് ഹാർട്ട് സ്‌കൂളിൽ നടത്തപ്പെട്ടു. ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗം പ്രൊഫസർ സുനിൽ പോൾ സി വി രാമൻ അനുസ്മരണവും ശാസ്ത്ര രംഗവും ഉദ്ഘാടനം ചെയ്തു. "ആധുനിക ശാസ്ത്രസാങ്കേതിക യുഗത്തിൽ റോബോട്ടിക്‌സിന്റെ പ്രസക്തി" എന്ന വിഷയത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ സെമിനാറിൽ സുനിൽ പോൾ ക്ലാസ് നയിച്ചു. നൂതന സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നടന്ന സെഷനിൽ വിദ്യാർഥികൾ ഏറെ താത്പര്യപൂർവ്വം പങ്കെടുത്തു. പ്രധാനാധ്യാപകൻ ബെന്നി പി എം, സാമൂഹ്യശാസ്ത്ര അധ്യാപകൻ ബെന്നി ടി ജെ, സ്‌കൂൾ ചെയർപേഴ്‌സൻ എൽന എലിസബത്ത് ലിജോ എന്നിവർ പ്രസംഗിച്ചു. സ്‌കൂളിലെ ശാസ്ത്ര അധ്യാപകരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Latest

Copyrights@2016.