india

അരീക്കര: സെന്റ്‌ റോക്കീസ്‌ സ്‌കൂള്‍ ഫുട്‌ബോള്‍ ലീഗിന്‌ തുടക്കമായി.

Tiju Kannampally  ,  2018-11-07 05:37:33amm

അരീക്കര: സെന്റ്‌ റോക്കീസ്‌ യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ഇദംപ്രഥമമായി ആരംഭിച്ച ഫുട്‌ബോള്‍ ലീഗിന്‌ അരീക്കരയില്‍ തുടക്കമായി. റോക്കീസ്‌ സ്‌കൂള്‍ ലീഗ്‌ (ആര്‍.എസ്‌.എല്‍) എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ഈ ടൂര്‍ണമെന്റില്‍ അരീക്കര ബ്ലാസ്റ്റേഴ്‌സ്‌, ഈഗിള്‍ ബോയിസ്‌ അരീക്കര, കിംഗ്‌സ്‌ എഫ്‌.സി. വെളിയന്നൂര്‍, ലയണ്‍സ്‌ എഫ്‌.സി അരീക്കര എന്നിങ്ങനെ 4 ടീമുകളെയാണ്‌ ഐ.എസ്‌.എല്‍ മാതൃകയില്‍ പങ്കെടുപ്പിച്ചിരിക്കുന്നത്‌. ടൂര്‍ണമെന്റിന്റെ ഉദ്‌ഘാടനം ഹെഡ്‌മിസ്‌ട്രസ്‌ സി. ഷീബ എസ്‌.ജെ.സി. നിര്‍വഹിച്ചു. ടൂര്‍ണമെന്റിന്‌ സാങ്കേതികമായ സഹായങ്ങള്‍ കുട്ടികള്‍ക്ക്‌ ചെയ്‌തു കൊടുക്കുന്നത്‌ സ്റ്റീഫന്‍ ചെട്ടിക്കത്തോട്ടത്തിലാണ്‌. എല്ലാ ടീമുകളും പരസ്‌പരം 3 വട്ടം ഏറ്റുമുട്ടും. കൂടുതല്‍ പോയിന്റു ലഭിക്കുന്ന രണ്ടു ടീമുകള്‍ തമ്മില്‍ ഫൈനല്‍ നടത്തി ലീഗ്‌ വിജയികളെ തീരുമാനിക്കും. കുട്ടികള്‍ക്ക്‌ മത്സര പരിചയം ലഭിക്കുന്നതിനായാണ്‌ സ്‌കൂളില്‍ ഇത്തരുണത്തില്‍ റോക്കീസ്‌ സ്‌കൂള്‍ ലീഗ്‌ ടൂര്‍ണമെന്റ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌



Latest

Copyrights@2016.