india

ഭിന്നശേഷിയുള്ളവര്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

Tiju Kannampally  ,  2018-11-06 05:01:12amm

ഭിന്നശേഷിയുള്ളവര്‍ക്കായി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു
കോട്ടയം: പ്രളയ കെടുതികള്‍ നേരിട്ട പ്രദേശത്തെ ഭിന്നശേഷിയുള്ള ആളുകള്‍ക്കായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മൊബിലിറ്റി ഇന്‍ഡ്യയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, മൊബിലിറ്റി ഇന്‍ഡ്യ റിഹാബിലിറ്റേഷന്‍ സര്‍വ്വീസ് മാനേജര്‍ സമ രാജു, മൊബിലിറ്റി ഇന്‍ഡ്യ പ്രതിനിധികളായ ഫിലിപ്പ് രാജു, ആദര്‍ശ് ഡാന്‍ ജോസഫ്, വിഷ്ണു കെ. ബൈജു, റിന്‍ഷാദ് അബ്ദുള്‍ ജമാല്‍, കെ.എസ്.എസ്.എസ് സ്‌പെഷ്യല്‍ എഡ്ജ്യുക്കേറ്റേഴ്‌സായ സിസ്റ്റര്‍ സിമി ഡി.സി.പി.ബി, സിസ്റ്റര്‍ നിഖില എസ്.ജെ.സി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ വീല്‍ചെയര്‍, ക്രച്ചസ്, വാക്കര്‍, സ്‌പെഷ്യല്‍ ചെയര്‍, ഊന്നുവടി, എല്‍ബോ ക്രച്ചസ്, ക്വാഡ്രിപോഡ് കെയിന്‍, റോളേറ്റര്‍, ആക്‌സിലറി ക്രച്ചസ് തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 

Latest

Copyrights@2016.