america

കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ ഫാമിലി ഗെയിം നൈറ്റ് വൻവിജയം

Saju Kannampally  ,  2018-11-04 08:29:09pmm

ഡിട്രോയിറ്റ്. കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ  ഫാമിലി  ഗെയിം നൈറ്റ്  വൻവിജയം.

കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ എൻറെ ഫാമിലി  ഗെയിം നൈറ്റ്  നവംബർ മൂന്നിന്  .. വാറൻ  സിറ്റിയിലുള്ള  ഓർത്തഡോക്സ് പള്ളി ജിമ്മിൽ നടന്നു. കുട്ടികൾ നടത്തിയ ഹാലോവീൻ  ട്രിക്ക് ഓർ ട്രീറ്റ്  പരിപാടി  വർണശബളമായി  ഫാമിലി ഫണ്ട് ഡേ മോടിപിടിപ്പിച്ചു.KCYL യൂത്ത് എല്ലാ ക്നാനായ അംഗങ്ങളെയും  പങ്കെടുപ്പിച്ച് നടത്തിയ വിവിധ ഇനം ഗെയിംസ് ഗെയിം നൈറ്റിൽ വൻവിജയമായി. കെസിഎസ് സ്പിരിച്വൽ ഡയറക്ടർ ഫാദർ ജെർമി പുതുശ്ശേരിയിൽ  ഡിട്രോയിറ്റ് KCS ക്നാനായ സമൂഹത്തോട് ചേർന്നുനിന്നുകൊണ്ട്  ഗെയിം നൈറ്റിൽ പങ്കെടുത്തത് എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി.തുടർന്ന് ക്നാനായക്കാരുടെ  വിശേഷാൽ വിഭവമായ പിടിയും ഇറച്ചിയും വിളമ്പി  KCS വുമൻസ് ഫോറം ഗെയിം നൈറ്റിൽ തെക്കുംഭാഗ സുറിയാനി തനിമ നിറച്ചു.തുടർന്ന് പുതിയതായി ഡിട്രോയിറ്റിൽ  പുതിയതായി  എത്തിച്ചേർന്ന  ക്നാനായ  കുടുംബങ്ങളെ  കെസിഎസ് സെക്രട്ടറി ജോസഫ്  ജോസഫ് ജോൺ തെക്കേൽ സ്വാഗതം ചെയ്തു.KCYL  യുവജനങ്ങളും,വുമൻസ് ഫോറം,പ്രസിഡണ്ട് ജൂബി ചക്കുങ്കൽ,സെക്രട്ടറി  മർലിൻ  ഫ്രാൻസിസ്,ഡിട്രോയിറ്റ് കെസിഎസ് പ്രസിഡൻറ് രാജു  കക്കാട്ടിൽ ,സെക്രട്ടറി ജോസഫ് ജോൺ  തെക്കേ ൽ, വൈസ് പ്രസിഡൻറ് സജി മരങ്ങാട്ൽ,നാഷണൽ കൗൺസിൽ മെമ്പർമാരായ അലക്സ് കോട്ടൂർ,ജോബി  മംഗളതട്ട്, ജോയിൻ സെക്രട്ടറി തോമസ്  ഇലക്കാട്ട്,കമ്മിറ്റി മെമ്പർമാരായ ജോസ് മങ്ങാട്ടുപുളിക്കൽ,ടോംസ്  മാത്യു എന്നിവർ എല്ലാ പരിപാടിക്കും നേതൃത്വം നൽകി. തുടർന്ന്  ഏകദേശം 10 മണിയോടുകൂടി സ്നേഹവിരുന്നിനു ശേഷം പരിപാടികൾ  സമാപിച്ചു.



Latest

Copyrights@2016.