america

സെന്റ് മേരീസിൽ സകല വിശുദ്ധരുടെയും തിരുനാൾ ആചരിച്ചു .

Saju Kannampally  ,  2018-11-04 08:19:32pmm സ്റ്റീഫൻ ചൊള്ളമ്പേൽ (പി. ആർ.ഒ.)

 

 ചിക്കാഗോ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ നവംബർ 4 തിയതി ഞായറാഴ്ച സകല വിശുദ്ധരുടെയും തിരുനാൾ ആചരിച്ചു. സെന്റ് മേരീസ് മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധരെപ്പറ്റിയുള്ള പഠനവും തുടർന്ന് വിശുദ്ധരുടെ വേഷം ധരിച്ച നൂറുകണക്കിന് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്കൂളിൽ നിന്ന് ദേവാലയത്തിലേക്ക് പരേഡും നടത്തപ്പെട്ടു. പരേഡിൽ ഉടനീളം ചർച്ച് കൊയർ സകല വിശുദ്ധരുടെയും ലുത്തിനിയ ആലപിച്ചു .  തുടർന്ന് വിശുദ്ധരുടെ ജീവിത മാതൃക തങ്ങളുടെ ജീവിതത്തിൽ  പ്രാവർത്തികമാക്കാം എന്ന് പ്രഖ്യാപിച്ചുകൊണ്ട് സകല വിശുദ്ധരുടെയും പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി . വിശുദ്ധകുർബാനയെ തുടർന്ന് കുട്ടികൾക്ക് സമ്മാനങ്ങളും മിഠായിയും വിതരണം ചെയ്തു . തുടർന്ന് വിശുദ്ധരെ അനുസ്മരിച്ചു കൊണ്ട് നീല ബലൂണുകൾ ആകാശത്തേക്ക് ഉയർത്തി. വികാരി ഫാ . തോമസ് മുളവനാൽ , അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിൽ , സ്കൂൾ ഡയറക്ടർ സജി പൂത്തൃക്കയിൽ , അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിൽ , സിസ്റ്റേഴ്സ് , ചർച്ച് എക്സിക്യൂട്ടീവ് , പേരന്റ് വോളന്റീർസ് , ടീച്ചേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

 



Latest

Copyrights@2016.