america

ടൊറൊന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ സകല വിശുദ്ധരുടെയും തിരുന്നാൾ ആഘോഷിച്ചു

Saju Kannampally  ,  2018-11-04 08:13:37pmm സിനു മുളയാനിക്കൽ

 

ടൊറോന്റോ : ടൊറൊന്റോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ സകല വിശുദ്ധരുടെയും തിരുന്നാൾ നവംബർ 4 )൦ തീയതി  ഞായറാഴ്ച്ച ആഘോഷിച്ചു .ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ വിവിധ വിശുദ്ധരുടെ വേഷത്തിൽ പ്രദിക്ഷണമായി എത്തിച്ചേർന്നു ബലിയർപ്പണത്തിൽ പങ്കെടുത്തത് വ്യത്യസ്തമായ അനുഭവമായിരുന്നു .ഇടവക വികാരി റെവ.ഫാ . പത്രോസ് ചമ്പക്കരയുടെ കാർമികതയിൽ നടന്ന വി .കുർബാനക്കു ശേഷം വിവിധ വിശുദ്ധ വേഷധാരികളായ കുട്ടികൾ അൾത്താരയിൽ അണിനിരന്നത് ഇടവക ജനതക്കും വിദ്യാർഥികൾക്കും വിശ്വാസ തീഷ്ണത പകർന്നു നൽകുന്ന അനുഭവം ആയിരുന്നു .പരിപാടികൾക്ക് മതബോധന പ്രഥമ അദ്ധ്യാപകൻ ജോൺ അരയത്‌ ,കൈക്കാരന്മാരായ സാബു തറപ്പേൽ ,ബിജു കിഴക്കേപ്പുറം, സെക്രട്ടറി സിനു മുളയാനിക്കൽ എന്നിവർ നേത്രത്വം വഹിച്ചു

 

 



Latest

Copyrights@2016.