america

ഹൂസ്റ്റണ്‍ ക്‌നാനായ ഫൊറോന പള്ളിയില്‍‌ ഏലയ്‌ക്കാ മാല ലേലം റിക്കാര്‍ഡ്‌ കുറിച്ചു.

Tiju Kannampally  ,  2018-11-01 10:28:28pmm

ഹൂസ്റ്റണ്‍ ക്‌നാനായ പള്ളിയില്‍‌ ഏലയ്‌ക്കാ മാല ലേലം വിളിച്ചെടുത്തത് 66000 ഡോളറിന്
ഹൂസ്റ്റണ്‍: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഫൊറോന പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാളിനോടനുബന്ധിച്ചു നടത്തിയ ജനകീയ ഏലയ്‌ക്കാ മാല ലേലം റിക്കാര്‍ഡ്‌ കുറിച്ചു. 66000 ഡോളറിനാണ്‌ ഏലയ്‌ക്കാ മാല ലേലത്തില്‍ പോയത്‌. പ്രബിത്‌ ആന്‍ഡ്‌ ജിനു വെള്ളിയാന്‍ ആണ്‌ മാല സ്വന്തമാക്കിയത്‌. തിരുനാളിനു മുന്നോടിയായി നടന്ന ഒമ്പതു ദിവസത്തെ നൊവേനയില്‍ ദൈവമാതാവിന്റെ തിരുസ്വരൂപത്തില്‍ അണിയിച്ചിരുന്ന ഏലയ്‌ക്കാ മാല തിരുനാള്‍ ചടങ്ങുകള്‍ക്കു ശേഷമാണ്‌ ലേലം ചെയ്‌തത്‌. പള്ളിയുടെ പാര്‍ക്കിംഗ്‌ ലോട്ട്‌ നിര്‍മാണത്തിനുള്ള ധനശേഖരണാര്‍ഥമാണ്‌ ലേലം നടത്തിയത്‌.
വികാരി ഫാ.സുനി പടിഞ്ഞാറേക്കര, കൈക്കാരന്മാരായ ജോണ്‍സണ്‍ മണലേല്‍, നോബി കൊച്ചുവീട്ടില്‍, ജോസ്‌ വഞ്ചിപുരയ്‌ക്കല്‍, റോബര്‍ട്ട്‌ പറത്താത്ത്‌ എന്നിവരും ജോണി മക്കോറയുടെ നേതൃത്വത്തിലുള്ള ഫിനാന്‍സ്‌ കമ്മിറ്റിയും ലേല നടപടികള്‍ക്ക്‌ നേതൃത്വം നല്‍കി. ടോമി ചാമക്കാല, സിബി പ്ലാമൂട്ടില്‍ എന്നിവര്‍ ആവേശകരമായ ലേല അനൗണ്‍സ്‌മെന്റ്‌ നടത്തി.
ഒക്‌ടോബര്‍ 26 വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചിന്‌ ജപമാലയ്‌ക്കു ശേഷമാണ്‌ തിരുനാള്‍ കൊടിയേറിയത്‌. തുടര്‍ന്ന്‌ ലദീഞ്ഞ്‌, ദിവ്യബലി, നൊവേന എന്നീ തിരുക്കര്‍മങ്ങളില്‍ ഫാ. ഫിലിപ്പ്‌ തൊടുകയില്‍ മുഖ്യകാര്‍മികനായിരിരുന്നു. രാത്രി ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ നടന്ന കലാസന്ധ്യ വര്‍ണശോഭ പകര്‍ന്നു.
ശനിയാഴ്‌ച വൈകുന്നേരം നടന്ന ജപമാല, ലദീഞ്ഞ്‌, ദിവ്യബലി, നൊവേന എന്നീ തിരുക്കര്‍മങ്ങള്‍ക്ക്‌ ഫാ.ബിനോയി നാരമംഗലത്ത്‌ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.തോമസ്‌ തെന്നടിയില്‍ സന്ദേശം നല്‍കി. തുടര്‍ന്ന്‌ ജപമാല പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. ഞായറാഴ്‌ച നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ.തോമസ്‌ തെന്നടിയില്‍ മുഖ്യകാര്‍മികനായിരുന്നു. ഫാ.ജോസ്‌ ചിറപ്പുറത്ത്‌ തിരുനാള്‍ സന്ദേശം നല്‍കി. പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദം എന്നിവയ്‌ക്കു ശേഷം സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു. തിങ്കളാഴ്‌ച വൈകുന്നേരം നടന്ന ദിവ്യബലി, പരേത സ്‌മരണ എന്നിവയോടെ തിരുനാള്‍ ചടങ്ങുകള്‍ക്ക്‌ സമാപനമായി.

Latest

Copyrights@2016.