america

ചിക്കാഗോ :സെന്റ് ആന്റണീസ് കൂടാരയോഗത്തിന് നവനേതൃത്വം..

Tiju Kannampally  ,  2018-10-30 11:20:01pmm സ്റ്റീഫൻ ചൊള്ളമ്പേൽ

സെന്റ് ആന്റണീസ് കൂടാരയോഗത്തിന് നവനേതൃത്വം.       
ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജസ്റ്റിൻ വണ്ടന്നൂരിന്റെ ഭവനത്തിൽ നടന്ന കൂടാരയോഗ പ്രാർഥന യോഗത്തിനു ശേഷമാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത് . അടുത്ത രണ്ടു വർഷത്തേക്കുള്ള ജനറൽ കോർഡിനേറ്റർ ആയി ബിനു വാക്കേലും സെക്രട്ടറി ആയി തങ്കമ്മ മുകളേലും തെരഞ്ഞെടുക്കപ്പെട്ടു . ഖജാൻജി ആയി ടോമി പ്ലാത്തോട്ടവും കൂടാരയോഗത്തിൽ നിന്നുള്ള പാരിഷ് കൌൺസിൽ പ്രധിനിധി ആയി സിന്ധു മറ്റത്തിപ്പറമ്പിലും തെരഞ്ഞെടുക്കപ്പെട്ടു. ഷാജൻ മച്ചാനിക്കൽ മെൻസ് മിനിസ്ട്രി കോർഡിനേറ്റർ ആയും ആൽഫി വാക്കേൽ വിമൻസ് മിനിസ്ട്രി കോർഡിനേറ്റർ ആയും തെരഞ്ഞെടുക്കപ്പെട്ടു. സേവ്യർ നടുപറമ്പിൽ ആണ് വിൻസെന്റ് ഡി പോൾ പ്രധിനിധി. വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷമാണ് നവീൻ കണിയാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ടീം പുതിയ ഭാരവാഹികൾക്ക് സ്ഥാനമാറ്റം നൽകിയത് . പുതിയ ഭാരവാഹികളെ വികാരി ഫാ. തോമസ് മുളവനാലും അസിസ്റ്റന്റ്  വികാരി ഫാ. ബിൻസ് ചേത്തലിലും അഭിനന്ദിച്ചു .
സ്റ്റീഫൻ ചൊള്ളമ്പേൽ ( പി. ആർ.ഒ.)
സെ.മേരീസ് ക്നാനായ ചർച്ച്,
മോർട്ടൺഗ്രോവ്.

Latest

Copyrights@2016.