obituarylive Broadcasting

കുറുപ്പന്തറ; ചിറയില്‍ സ്റ്റീഫന്‍.

Tiju Kannampally  ,  2018-10-04 12:49:00amm

കോട്ടയം; സ്വകാര്യ പണമിടപാടുകാരനെ വീടിനുളളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറുപ്പന്തറ ചിറയില്‍ സ്റ്റീഫനെ(61) ആണ് വീട്ടിലെ ഹാളിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവാ ഡി പോള്‍ സ്‌കൂളിലെ അധ്യാപികയായ ഭാര്യ എലിസബത്ത് ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മ്യതദേഹം കാണുന്നത്. വീടിനുളളിലെ സെറ്റിക്കു സമീപം തറയില്‍ ചെരിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. സ്വന്തമായി പണമിടപാട് നടത്തുന്ന സ്റ്റീഫന്‍ സാധാരണയായി വൈകിട്ട് വീട്ടിലുണ്ടാകാറില്ല. ജോലി കഴിഞ്ഞു വരുമ്പോള്‍ കൈയിലുളള താക്കോലുപയോഗിച്ചാണ് എലിസബത്ത് വീടിനുളളില്‍ പ്രവേശിക്കാറ്. എന്നാല്‍ ബുധനാഴ്ച വീട്ടിലെത്തിയപ്പോള്‍ കാറും സ്റ്റീഫന്റെ ബൈക്കും വീട്ടില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റീഫനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്ന് എലിസബത്ത് വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

Latest

Copyrights@2016.