india

2nd day Video Available ആയിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് പകര്‍ന്നു തൂവാനിസ കണ്‍വെന്‍ഷന്‍

Tiju Kannampally  ,  2018-09-21 04:28:36amm

 

ആയിരങ്ങള്‍ക്ക് ആത്മീയ ഉണര്‍വ് പകര്‍ന്നു തൂവാനിസ കണ്‍വെന്‍ഷന്‍
കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്നലെ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി. സ്‌നേഹിതര്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ത്യാഗമനോഭാവമാണ് ഓരോ ക്രൈസ്തവനും ഉണ്ടാകേണ്ടതെന്നും സഹോദരസ്‌നേഹത്തിന്റെയും കരുണയുടെയും ഉദാത്ത മാതൃകകളാകുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ബ്രദര്‍ തോമസ് കുമളി രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 
കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്ന് രാവിലെ 10 മണിക്ക് ഫാ. മൈക്കിള്‍ നെടുംതുരുത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ബ്രദര്‍ സന്തോഷ് കരിമത്തറയുടെ നേതൃത്വത്തില്‍ വചനശുശ്രൂഷയും നടത്തപ്പെടും. സമാപനദിനമായ നാളെ സെപ്റ്റംബര്‍ 24-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് ഫാ. സക്കറിയാസ് എടാട്ട് വചനശുശ്രൂഷ നയിക്കും. വൈകുന്നേരം 3.45 ന് ഫാ. മാത്യു കുഴിപ്പള്ളിലിന്റെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ കണ്‍വെന്‍ഷന്‍ സമാപിക്കും രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും. 

കോട്ടയം: കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്നലെ കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്‍കി. സ്‌നേഹിതര്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിച്ച ത്യാഗമനോഭാവമാണ് ഓരോ ക്രൈസ്തവനും ഉണ്ടാകേണ്ടതെന്നും സഹോദരസ്‌നേഹത്തിന്റെയും കരുണയുടെയും ഉദാത്ത മാതൃകകളാകുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ബ്രദര്‍ തോമസ് കുമളി രണ്ടാം ദിവസത്തെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. 

 

 



Latest

Copyrights@2016.