india

ദൈവസ്‌നേഹത്തിലും കാരുണ്യ ജീവിതശൈലിയിലും ആഴപ്പെടണം: മാര്‍ മാത്യു മൂലക്കാട്ട്

Tiju Kannampally  ,  2018-09-20 03:42:58amm

 

ദൈവസ്‌നേഹത്തിലും കാരുണ്യ ജീവിതശൈലിയിലും ആഴപ്പെടണം: 
മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും തിരുവചനത്തിലധിഷ്ഠിതമായ ജീവിതം നയിച്ച് നന്മയുടെ പരിമളം പരത്തുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ഫാ. ജേക്കബ്ബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരിതെളിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയും വി. കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. 
കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ ഇന്ന് (21-ാം തീയതി) രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബ്രദര്‍ തോമസ് കുമളി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 ന് സമാപിക്കും 

കോട്ടയം: ദൈവസ്‌നേഹത്തിലും കാരുണ്യജീവിതശൈലിയിലും ആഴപ്പെടണണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോതനല്ലൂര്‍ തൂവാനിസയില്‍ നടത്തപ്പെടുന്ന 18-ാമത് ബൈബിള്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്ഷയിലേക്കുള്ള വഴി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റേതുമാണ്. പരസ്പര സ്‌നേഹത്തിലും കാരുണ്യത്തിലും സഹോദരരില്‍ ദൈവത്തെ ദര്‍ശിക്കാന്‍ കഴിയുമ്പോഴാണ് ക്രൈസ്തവ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നതെന്നും തിരുവചനത്തിലധിഷ്ഠിതമായ ജീവിതം നയിച്ച് നന്മയുടെ പരിമളം പരത്തുവാന്‍ ഓരോരുത്തരും പരിശ്രമിക്കണമെന്നും പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രാവിലെ 10 മണിക്ക് ഫാ. ജേക്കബ്ബ് മുല്ലൂരിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പ്രതിഷ്ഠ നടത്തി.  മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത തിരിതെളിച്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയും വി. കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുകയും ചെയ്തു. തുടര്‍ന്ന് ഫാ. ജോമോന്‍ കൊച്ചുകണിയാപറമ്പില്‍ വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. ദുരിതബാധിതര്‍ക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെട്ടു. 

കണ്‍വന്‍ഷന്റെ രണ്ടാം ദിനമായ  (21-ാം തീയതി) രാവിലെ 10 മണിക്ക് കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് ബ്രദര്‍ തോമസ് കുമളി വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കുമായി പ്രത്യേകം പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തപ്പെടും. നാല് ദിവസം നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 24 ന് സമാപിക്കും 

 



Latest

Copyrights@2016.