oceana

കെസിസിബി ചതുർദിന വാർഷിക ക്യാംമ്പ് ഒരുക്കങ്ങൾ പൂർത്തിയായി ..

Editor  ,  2018-09-19 02:08:16amm

 

ബ്രിസ്ബണിലെ ക്നാനായ സംഘടനയായ ക്നാനായ കാത്തോലിക് കോൺഗ്രസ് ബ്രിസ്‌ബേൻ (KCCB) ന്റെ  ആഭിമുഖ്യത്തിൽ നടക്കുന്ന വാർഷിക ക്യാമ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സെപ്റ്റംബർ മാസം 21,22,23,24 തീയതികളിൽ നാലു ദിവസത്തെ ക്യാമ്പ് റ്റൊവൂമ്പക്കടുത്തുള്ള ക്രോനെസ്റ്റിൽ ആണ് നടക്കുന്നത് ,
KCCB യും KCYLഉം സംയുക്തമായി നടത്തുന്ന ക്യാമ്പിൽ ആകർഷകമായ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നു.കുട്ടികളുടെ ഫാൻസിഡ്രസ് , Mr. and Miss KNA ,പുരാതനപ്പാട്ടു മത്സരം ,വോളിബാൾ,വടംവലി മുതലായ കായികമത്സരങ്ങൾ എല്ലാം ഉൾപ്പെടുത്തി എല്ലാവർഷത്തെയും പോലെ ആകർഷകമായ അനുഭവമാക്കാൻ വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ഇത്തവണയും ക്യാമ്പിലെ താമസസ്ഥലങ്ങളെല്ലാം നിറഞ്ഞു എങ്കിലും  ,ശനിയാഴ്ച ബാക്കി എല്ലാവരും ഒരുദിവസത്തേക്കു പങ്കെടുക്കുന്നു . അന്നേ ദിവസം പൊതുസമ്മേളനവും നടക്കുന്നു .
കലാ കായിക സൗഹൃദ മൽസരങ്ങൾക്കായി വിശുദ്ധരുടെ നാമധേയത്തിൽ നാലു ടീമുകളായി അണിയറയിൽ പ്രവർത്തനങ്ങൾ നടക്കുന്നു. കെസിസിബി കോർഡിനേറ്റേഴ്സ്റ്റിനോടൊപ്പം ബീറ്റു ചാരംകണ്ടത്തിലും ഷാജി താഴത്തുമുത്തൂറമ്പിലും ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു

 

 



Latest

Copyrights@2016.