india

കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഓറിയെന്റഷൻ ഡേ *IGNIS* സംഘടിപ്പിക്കുന്നു.

Tiju Kannampally  ,  2018-09-18 10:11:07pmm

കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ ആഭിമുഖ്യത്തിൽ ഈ വർഷം പുതുതായി കെ.സി.വൈ.എൽ അംഗത്വം സ്വീകരിച്ച യുവജനങ്ങളെയും ഭാരവാഹികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഓറിയെന്റഷൻ ഡേ *IGNIS* എന്ന പേരിൽ സംഘടിപ്പിക്കുന്നു. കെസിവൈഎൽ നെക്കുറിച്ചും സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയെക്കുറിച്ച് മനസ്സിലാക്കി സഭാ സാമുദായിക സാമൂഹിക മേഖലകളിൽ യുവജനങ്ങൾ ശക്തമായി പ്രവർത്തിക്കുവാൻ പ്രോഗ്രാം യുവജനങ്ങൾക്ക് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഒക്ടോബർ മാസം രണ്ടാം തീയതി മ്രാല സെൻറ് പീറ്റർ ആൻഡ് പോൾ ക്നാനായ കാത്തലിക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രാവിലെ 9 30 ന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ഏകദിന പ്രോഗ്രാം കെസിവൈഎൽ ചുങ്കം ഫൊറോന ചാപ്ലിൻ ഇൻ ചാർജ് ബഹുമാനപ്പെട്ട വെള്ളാപ്പള്ളികുഴിയിൽ ജോസഫ് അച്ഛൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കെസിവൈഎൽനെക്കുറിച്ചും സംഘടനാ പ്രവർത്തനത്തെകുറിച്ചും അതിരൂപത പ്രസിഡൻറ് ശ്രീ ബിബീഷ് ഒലീക്കമുറിയിൽ ക്ലാസ് നയിക്കും.മറ്റുപല പ്രഗത്ഭരും നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം തികച്ചും ആക്ടിവിറ്റി ഓറിയന്റേഡും ,ആസ്വതികരമായിരിക്കും.അന്നേ ദിവസം തന്നെ ചുങ്കം ഫൊറോനായുടെ ഫൊറോനാ കൗൺസിൽ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.



Latest

Copyrights@2016.