europe

യുകെ കരിങ്കുന്നം ദേശീയ സംഗമം, ആഘോഷങ്ങളില്ലാതെ സെപ്റ്റംബർ 22,23 തീയതികളിൽ.

Tiju Kannampally  ,  2018-09-17 10:26:09pmm

 

യുകെയിലെ ഏറ്റവും വലിയ പ്രവാസിസംഗമം ആയ കരിങ്കുന്നം ദേശീയ സംഗമം, ആഘോഷങ്ങളില്ലാതെ സെപ്റ്റംബർ 22,23 തീയതികളിൽ.
യുകെ:- കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് യുകെയിലുള്ള കരിങ്കുന്നം കാർ ആഘോഷങ്ങൾ മാറ്റിവെച്ച് പതിമൂന്നാമത് ദേശീയ സംഗമത്തിന് സെപ്റ്റംബർ 22,23 തീയതികളിൽ ഒത്തുചേരുന്നു. യുകെയിലെ പ്രവാസി സംഗമങ്ങളിൽ ഏറ്റവും വലിയ ഒരു കൂട്ടായ്മയാണ് കരിങ്കുന്നം സംഗമം. ഏതാണ്ട് 120ഓളം കുടുംബങ്ങൾ യുകെയുടെ പലഭാഗങ്ങളിലായി അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്നു. ഏതാണ്ട് 2005 മുതൽ തുടങ്ങിയ കരിങ്കുന്നം സംഗമം, കരിങ്കുന്നം പഞ്ചായത്തിൽ ഉൾപ്പെടുന്ന മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് , പടവുകൾ താണ്ടി അന്നുമുതൽ നാട്ടിലുള്ളവർക്ക് വേണ്ടി, പലതരത്തിലുള്ള സഹായങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു. കഴിഞ്ഞ വർഷങ്ങളിലായി കരിങ്കന്നം പാലിയേറ്റീവ് യൂണിറ്റിന് സ്വാന്തനമായി ഒരു പുതിയ ബൊലേറോ ജീപ്പ് കൊടുത്തതും, കരിങ്കുന്നം ഗവൺമെൻറ് എൽ പി സ്കൂളിന് ആദ്യത്തെ സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ്സ് റൂം പണിതു കൊടുത്തത് കരിങ്കുന്നം സംഗമം നാടിനു വേണ്ടി ചെയ്ത സഹായങ്ങളിൽ ഒന്നുമാത്രമാണ്.
ഈ വർഷത്തെ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത് ഷാജി (ഫിലിപ്പ്) കുഴി പറമ്പിൽ ആണ്, കൂടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 9 അംഗ കമ്മിറ്റി മെമ്പർമാരും കൂടെയുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള കരിങ്കന്നം കാർക്ക് എത്തിച്ചേരുന്നതിന് എളുപ്പത്തിന് ഇപ്രാവശ്യം കൂട്ടായ്മ നടത്തുന്നത് സ്മാൾ വുഡ് മാനർ സ്കൂളിൽ Uttoxeterൽ വെച്ചാണ്.

യുകെ; കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് യുകെയിലുള്ള കരിങ്കുന്നം കാർ ആഘോഷങ്ങൾ മാറ്റിവെച്ച് പതിമൂന്നാമത് ദേശീയ സംഗമത്തിന് സെപ്റ്റംബർ 22,23 തീയതികളിൽ ഒത്തുചേരുന്നു. യുകെയിലെ പ്രവാസി സംഗമങ്ങളിൽ ഏറ്റവും വലിയ ഒരു കൂട്ടായ്മയാണ് കരിങ്കുന്നം സംഗമം. ഏതാണ്ട് 120ഓളം കുടുംബങ്ങൾ യുകെയുടെ പലഭാഗങ്ങളിലായി അങ്ങോളമിങ്ങോളം വ്യാപിച്ചുകിടക്കുന്നു. ഏതാണ്ട് 2005 മുതൽ തുടങ്ങിയ കരിങ്കുന്നം സംഗമം, കരിങ്കുന്നം പഞ്ചായത്തിൽ ഉൾപ്പെടുന്ന മുഴുവൻ ആളുകളെയും ഉൾപ്പെടുത്തിക്കൊണ്ട് , പടവുകൾ താണ്ടി അന്നുമുതൽ നാട്ടിലുള്ളവർക്ക് വേണ്ടി, പലതരത്തിലുള്ള സഹായങ്ങളും ചാരിറ്റി പ്രവർത്തനങ്ങളും നടത്തിവരുന്നു. കഴിഞ്ഞ വർഷങ്ങളിലായി കരിങ്കന്നം പാലിയേറ്റീവ് യൂണിറ്റിന് സ്വാന്തനമായി ഒരു പുതിയ ബൊലേറോ ജീപ്പ് കൊടുത്തതും, കരിങ്കുന്നം ഗവൺമെൻറ് എൽ പി സ്കൂളിന് ആദ്യത്തെ സ്മാർട്ട് കമ്പ്യൂട്ടർ ക്ലാസ്സ് റൂം പണിതു കൊടുത്തത് കരിങ്കുന്നം സംഗമം നാടിനു വേണ്ടി ചെയ്ത സഹായങ്ങളിൽ ഒന്നുമാത്രമാണ്.

ഈ വർഷത്തെ സംഗമത്തിന് ചുക്കാൻ പിടിക്കുന്നത് ഷാജി (ഫിലിപ്പ്) കുഴി പറമ്പിൽ ആണ്, കൂടെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുത്ത 9 അംഗ കമ്മിറ്റി മെമ്പർമാരും കൂടെയുണ്ട്. യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള കരിങ്കന്നം കാർക്ക് എത്തിച്ചേരുന്നതിന് എളുപ്പത്തിന് ഇപ്രാവശ്യം കൂട്ടായ്മ നടത്തുന്നത് സ്മാൾ വുഡ് മാനർ സ്കൂളിൽ Uttoxeterൽ വെച്ചാണ്.

 



Latest

Copyrights@2016.