india
ദുരിതാശ്വാസ നിധിയിലേക്ക് ശ്രീപുരം സ്കൂള്‍ സ്വരൂപിച്ച ഫണ്ട് കൈമാറി.
Tiju Kannampally , 2018-09-17 04:56:13amm

കണ്ണൂര്‍: കേരള പുനര്‍നിര്‍മാണത്തിന്റെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് ശ്രീപുരം സ്കൂള്‍ സ്വരൂപിച്ച നാലുലക്ഷത്തി അന്‍പത്തി എട്ടായിരം രൂപ വ്യവസായവകുപ്പ് മന്ത്രി ഇ.പി. ജയരാജന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പിയുടെ സാന്നിധ്യത്തില്‍ സ്കൂള്‍ രക്ഷാധികാരി മാര്‍ ജോസഫ് പണ്ടാരശ്ശേരിലും അധ്യാപക-വിദ്യാര്‍ത്ഥി പ്രതിനിധികളും ചേര്‍ന്ന് നല്കി. യോഗത്തില്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് നെടുങ്ങാട്ട് സ്വാഗതവും, കുട്ടികളുടെ പ്രതിനിധിയായി നിഹല കെ.പി നന്ദിയും പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ അനിത കാനാട്ട്, വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ലിജോ കൊച്ചുപറമ്പില്‍, നഴ്സറി വിഭാഗം പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ റെജി, മാത്യൂസ് എന്നിവര്‍ സന്നിഹിതരായിരുന്നു.