india

കെ.എസ്.എസ്.എസ് കര്‍ഷക കൂട്ടായ്മ നേതൃസംഗമം സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-09-17 04:20:08amm

കര്‍ഷക കൂട്ടായ്മ നേതൃസംഗമം സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മ നേതൃസംഗമം സംഘടിപ്പിച്ചു. ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളി പാരീഷ് ഹാളില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടറും ചേര്‍പ്പുങ്കല്‍ ഗ്രാമവികസന സമിതി പ്രസിഡന്റുമായ ഫാ. ജെയിംസ് വടക്കേക്കണ്ടങ്കരിയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. പുരുഷ കര്‍ഷക കൂട്ടായ്മ മേഖല പ്രസിഡന്റ് ജോണ്‍ മാവേലില്‍ സാമൂഹ്യ പ്രവര്‍ത്തകരായ ബെസ്സി ജോസ്, ബിജി ജോസ്, റെജി ബാറ്റണ്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് മാതൃകാ കര്‍ഷകരെ ആദരിക്കലും കൃഷി ഓഫീസുമായി സഹകരിച്ചുള്ള പച്ചക്കറി വിത്തുകളുടെ വിതരണവും നടത്തപ്പെട്ടു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട സെമിനാറിന് കുമരകം ഗവേഷണ കേന്ദ്രം റിട്ട. പ്ലാന്റ് പതോളജിസ്റ്റ് ഡോ. എ.വി. മാത്യു നേതൃത്വം നല്‍കി. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തില്‍ നൂറോളം കര്‍ഷക പ്രതിനിധികള്‍ പങ്കെടുത്തു. ഗ്രാമതല അനിമേറ്റേഴ്‌സ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Latest

Copyrights@2016.